കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഗാവ് സ്‌ഫോടനക്കേസ്; പ്രഗ്യ സിങിന് ഇളവ് നല്‍കി കോടതി, നേരിട്ട് ഹാജരാകേണ്ട

Google Oneindia Malayalam News

മുംബൈ: മലേഗാവ് സ്‌ഫോടന കേസിലെ പ്രധാന പ്രതി പ്രഗ്യ സിങ് താക്കൂറിന് മുംബൈ കോടതി ഇളവ് അനുവദിച്ചു. നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന പ്രഗ്യയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. പ്രഗ്യയുള്‍പ്പെടെ കേസിലെ എല്ലാ പ്രതികളും ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകണമെന്ന് എന്‍ഐഎ കോടതി ജൂണ്‍ മൂന്നിന് ഉത്തരവിട്ടിരുന്നു.

Sa

പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ തിരക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഗ്യ ഇളവ് ചോദിച്ചത്. അന്ന് കോടതി പ്രഗ്യയുടെ ആവശ്യം തള്ളി. എന്‍ഐഎ കോടതിയില്‍ വെള്ളിയാഴ്ച അവര്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. ജഡ്ജി അവധിയായതിനാല്‍ മുംബൈയിലെ മറ്റൊരു കോടതിയിലേക്ക് ഹര്‍ജി മാറ്റി. ഈ കോടതിയാണ് ഇളവ് അനുവദിച്ചത്. താല്‍ക്കാലിക ഇളവാണ് കോടതി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭോപ്പാല്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രഗ്യയ്ക്ക് പുറമെ, കേണല്‍ പുരോഹിത്, മുന്‍ മേജര്‍ രമേശ് ഉപാധ്യായ്, സുധാകര്‍ ദ്വിവേദി, അജയ് റാഹിര്‍കര്‍, സമീര്‍ കുല്‍ക്കര്‍ണി, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇളവ് തരാന്‍ സാധിക്കില്ലെന്ന് എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി വിഎസ് പദാല്‍ക്കരാണ് കഴിഞ്ഞാഴ്ച ഉത്തരവിട്ടിരുന്നത്. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലായതിനാല്‍ പ്രതിയുടെ സാന്നിധ്യം കോടതിയില്‍ നിര്‍ബന്ധമാണെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു.

നാഥനില്ലാ പടയായി കോണ്‍ഗ്രസ്; യോഗം വിളിച്ച് വ്യത്യസ്തര്‍, സുപ്രധാന തീരുമാനങ്ങള്‍ എഐസിസി വകനാഥനില്ലാ പടയായി കോണ്‍ഗ്രസ്; യോഗം വിളിച്ച് വ്യത്യസ്തര്‍, സുപ്രധാന തീരുമാനങ്ങള്‍ എഐസിസി വക

പ്രഗ്യ, കേണല്‍ പുരോഹിത്, സുധാകര്‍ ചതുര്‍വേദി എന്നീ പ്രതികള്‍ക്ക് കോടതി മുമ്പ് ചില ഘട്ടങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലാണ്. 2008ല്‍ മുംബൈക്കടുത്ത മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. മലേഗാവിലെ പള്ളിക്കടുത്ത് മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

English summary
Malegaon Blast case: Court allows Thakur's plea for exemption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X