മലേഗാവ് സ്ഫോടനം: കേണല്‍ പുരോഹിതടക്കം ഏഴുപേര്‍ക്കെതിരെ കുറ്റം ചുമത്തി
ദില്ലി: മലേഗാവ് സ്ഫോടന കേസില്‍ കേണല്‍ പുരോഹിതടക്കമുള്ള ഏഴുപേര്‍ക്കെതിരെ കുറ്റം ചുമത്തി. പ്രത്യേക എന്‍ഐഎ കോടതി കുറ്റം ചുമത്തിയത്. കഴിഞ്ഞ ദിവസം വിചാരണ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. തീവ്രവാദ ഗുഢാലോചനയാണ് ചുമത്തിയിരിക്കുന്നത്. അടുത്ത മാസം രണ്ടുമുതല്‍ വിചാരണ തുടങ്ങുമെന്ന് മുംബൈ കോടതി. കേണല്‍ പുരോഹിത്, പ്രജ്ഞാ സിംഗ് താക്കൂര്‍, രമേശ് ഉപാധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

തനിക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ തള്ളണമെന്ന കേണല്‍ പുരോഹിത് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതും കോടതി തള്ളി. കേണല്‍ പുരോഹിതിനെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രജ്ഞാ സിംഗിനെതിരെയും ഇതേ കേസുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച എന്‍ഐഎ കോടതി കുറ്റം ചുമത്തുന്നത് അടുത്ത ദിവസത്തേക്ക് നീട്ടുകയായിരുന്നു. പ്രതികളെല്ലാം ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. വടക്കന്‍ മഹാരാഷ്ട്രയിലെ മലേഗാില് 2008ല്‍ നടന്ന സ്ഫോടനത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. ഹിന്ദു തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുസ്ലീം പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications