കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഗാവ് സ്‌ഫോടനം: കേണല്‍ പുരോഹിതടക്കം ഏഴുപേര്‍ക്കെതിരെ കുറ്റം ചുമത്തി

Google Oneindia Malayalam News

ദില്ലി: മലേഗാവ് സ്‌ഫോടന കേസില്‍ കേണല്‍ പുരോഹിതടക്കമുള്ള ഏഴുപേര്‍ക്കെതിരെ കുറ്റം ചുമത്തി. പ്രത്യേക എന്‍ഐഎ കോടതി കുറ്റം ചുമത്തിയത്. കഴിഞ്ഞ ദിവസം വിചാരണ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. തീവ്രവാദ ഗുഢാലോചനയാണ് ചുമത്തിയിരിക്കുന്നത്. അടുത്ത മാസം രണ്ടുമുതല്‍ വിചാരണ തുടങ്ങുമെന്ന് മുംബൈ കോടതി. കേണല്‍ പുരോഹിത്, പ്രജ്ഞാ സിംഗ് താക്കൂര്‍, രമേശ് ഉപാധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

1

തനിക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ തള്ളണമെന്ന കേണല്‍ പുരോഹിത് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതും കോടതി തള്ളി. കേണല്‍ പുരോഹിതിനെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രജ്ഞാ സിംഗിനെതിരെയും ഇതേ കേസുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച എന്‍ഐഎ കോടതി കുറ്റം ചുമത്തുന്നത് അടുത്ത ദിവസത്തേക്ക് നീട്ടുകയായിരുന്നു. പ്രതികളെല്ലാം ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. വടക്കന്‍ മഹാരാഷ്ട്രയിലെ മലേഗാില്‍ 2008ല്‍ നടന്ന സ്‌ഫോടനത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. ഹിന്ദു തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുസ്ലീം പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

മലേഗാവ് സ്‌ഫോടനം: ആറ് പ്രതികള്‍ക്കെതിരായ മക്കോക്ക ഒഴിവാക്കിമലേഗാവ് സ്‌ഫോടനം: ആറ് പ്രതികള്‍ക്കെതിരായ മക്കോക്ക ഒഴിവാക്കി

ടിവിയില്‍ പ്രത്യക്ഷപ്പെടാനാണ് അവരെത്തിയത്.... ശബരിമലയിലെത്തിയ സ്ത്രീകളെ അധിക്ഷേപിച്ച് കണ്ണന്താനംടിവിയില്‍ പ്രത്യക്ഷപ്പെടാനാണ് അവരെത്തിയത്.... ശബരിമലയിലെത്തിയ സ്ത്രീകളെ അധിക്ഷേപിച്ച് കണ്ണന്താനം

English summary
malegaon blast colonel purohit charged for terror conspiracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X