കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപി പ്രഗ്യക്ക് കോടതിയില്‍ തിരിച്ചടി; ഹര്‍ജി തള്ളി, ഇളവ് നല്‍കിയില്ല

Google Oneindia Malayalam News

മുംബൈ: ഭോപ്പാലിലെ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന് കോടതിയില്‍ തിരിച്ചടി. മലേഗാവ് സ്‌ഫോടന കേസില്‍ ഹാജരാകുന്നതിന് ഇളവ് തേടിയ പ്രഗ്യയുടെ ഹര്‍ജി കോടതി തള്ളി. പാര്‍ലമെന്റംഗമായതിനാല്‍ തിരക്കുണ്ടെന്നും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് പ്രഗ്യ ആവശ്യപ്പെട്ടത്. എന്നാല്‍ ഇളവ് തരാന്‍ സാധിക്കില്ലെന്ന് പ്രത്യേക കോടതി ജഡ്ജി വിഎസ് പദാല്‍ക്കര്‍ വ്യക്തമാക്കി.

Sad

കേസിന്റെ വിചാരണ അന്തിമഘട്ടത്തിലായതിനാല്‍ പ്രതിയുടെ സാന്നിധ്യം കോടതിയില്‍ നിര്‍ബന്ധമാണെന്നും ജഡ്ജി വ്യക്തമാക്കി. ഈ ആഴ്ച പ്രഗ്യ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റംഗമെന്ന നിലയില്‍ ഒട്ടേറെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട് എന്നാണ് പ്രഗ്യ കോടതിയെ അറിയിച്ചത്.

നേരത്തെ ഇത്തരം ഇളവുകള്‍ അനുവദിച്ചിരുന്നുവെന്ന് കോടതി ഓര്‍മിപ്പിച്ചു. മലേഗാവ് കേസില്‍ സാക്ഷികളുടെ വിസ്താരം തുടരുകയാണ്. പ്രതിക്കെതിരെ ഒട്ടേറെ തെളിവുകള്‍ ഹാജരാക്കപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തില്‍ പ്രതിയുടെ സാന്നിധ്യം കോടതിയില്‍ നിര്‍ബന്ധമാണ്. രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ ഇത്തരം കേസുകളില്‍ തീരുമാനമെടുക്കാന്‍ വിചാരണ കോടതികള്‍ക്ക് അധികാരമുണ്ടെന്ന് അപ്പീല്‍ കോടതികള്‍ ചൂണ്ടിക്കാട്ടിയ ഒട്ടേറെ സംഭവങ്ങളുമുണ്ട്. അതുകൊണ്ട് ഇളവ് തരാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

മെയ് മാസത്തില്‍ കോടതി കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ പ്രതികളായ ഏഴ് പേരും ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു. പ്രഗ്യ, കേണല്‍ പുരോഹിത്, സുധാകര്‍ ചതുര്‍വേദി എന്നീ പ്രതികള്‍ക്ക് കോടതി മുമ്പ് ഇളവ് നല്‍കിയിരുന്നു. കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലാണ്. 2008ല്‍ മുംബൈക്കടുത്ത മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. മലേഗാവിലെ പള്ളിക്കടുത്ത് മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

English summary
Malegaon Blast: Pragya' Plea Rejected by Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X