കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിക്ക് മാത്രമല്ല, കാന്‍സര്‍ രോഗിയായ സാധ്വിക്കും ജാമ്യമില്ല!

Google Oneindia Malayalam News

അസുഖബാധിതനായ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം കൊടുക്കാത്തതിനെതിരെ ശബ്ദമുയര്‍ത്തിയവര്‍ ഇത് കൂടി കേള്‍ക്കുക. മദനിയെ പോലെ തന്നെ വിചാരണ തടവുകാരിയാണ് സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറും. കാന്‍സര്‍ രോഗിയായ സാധ്വി പ്രജ്ഞയ്ക്കും ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല. മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയെന്ന് ആരോപിച്ച് തടവിലിട്ടിരിക്കുന്ന സാധ്വി പ്രജ്ഞയെ കസ്റ്റഡിയില്‍ വേണമെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ആവശ്യം.

ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് സാധ്വി പ്രജ്ഞ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് എന്‍ ഐ എയുടെ തീരുമാനം. സാധ്വി പ്രജ്ഞയ്‌ക്കൊപ്പം ലഫ്. കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷയും എന്‍ ഐ എ എതിര്‍ക്കും. ആറ് വര്‍ഷം തടവില്‍ കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. ഇനിയും ഇവരെ ചോദ്യം ചെയ്യാനുണ്ട് എന്നാണ് എന്‍ ഐ എ പറയുന്നത്. വിശദാംശങ്ങള്‍ കാണൂ

മാലേഗാവ് സ്‌ഫോടനം

മാലേഗാവ് സ്‌ഫോടനം

2008 സെപ്തംബര്‍ 29 നാണ് മഹാരാഷ്ട്രയിലെ മാലേഗാവില്‍ സ്‌ഫോടനം നടന്നത്. 7 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ആറ് വര്‍ഷങ്ങളായി സനാതന്‍ സന്‍സ്ത നേതാവ് സാധ്വി പ്രജ്ഞാ സിംഗ് ഠാകൂര്‍ വിവിധ ജയിലുകളില്‍ കഴിയുകയാണ്. വിചാരണ പോലും പൂര്‍ത്തിയായിട്ടില്ല.

സ്‌ഫോടനം മാത്രമല്ല

സ്‌ഫോടനം മാത്രമല്ല

മാലേഗാവ് സ്‌ഫോടനക്കേസ് മാത്രമല്ല സുനില്‍ ജോഷി കൊലക്കേസിലും പ്രധാന പ്രതിയാണ് സാധ്വി പ്രജ്ഞാ സിംഗ് ഠാകൂര്‍.

ആരാണ് സുനില്‍ ജോഷി

ആരാണ് സുനില്‍ ജോഷി

സംഝോത്ത എക്‌സ്പ്രസ്, അജ്മീര്‍ സ്‌ഫോടനക്കേസുകളിലെ പ്രതിയാണ് സുനില്‍ ജോഷി. 2007 ഡിസംബര്‍ 29നാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പ്രജ്ഞയ്ക്ക് സ്തനാര്‍ബുദം

പ്രജ്ഞയ്ക്ക് സ്തനാര്‍ബുദം

മാലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സാധ്വി പ്രജ്ഞാ സിംഗ് ഠാകൂറിന് സ്തനാര്‍ബുദം സ്ഥീരീകരിച്ചിട്ടുണ്ട്. ഭോപ്പാലിലെ ജവഹര്‍ലാല്‍ നെഹ്‌റു കാന്‍സര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പ്രജ്ഞ കുറ്റവിമുക്തയോ

പ്രജ്ഞ കുറ്റവിമുക്തയോ

സുനില്‍ജോഷി വധക്കേസില്‍ സാധ്വി പ്രജ്ഞാ സിംഗ് ഠാകൂര്‍ നിരപരാധിയാണെന്ന് എന്‍ ഐ എ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
The National Investigating Agency (NIA) will seek custody of Sadhvi Pragya Singh Thakur and Lt. Col. Purohit, the two accused in the Malegaon blasts case of 2008.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X