കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഗാവ് കേസ്; സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ മലേഗാവ് സ്‌ഫോടനക്കേസ് അട്ടിമറിക്കാനുള്ള നീക്കം തടയാന്‍ അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ്. എന്‍ഐഎ നമോ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായി മാറിയെന്നും കേസ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2008ലെ മാലേഗാവ് സ്‌ഫോടനത്തില്‍ പ്രതിയായ സാധ്വി പ്രജ്ഞ സിങ് ഠാക്കൂറിനെ കുറ്റവിമുക്തനാക്കി ഐഎന്‍എ സമര്‍പ്പിച്ച പുതിയ കുറ്റപത്രം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ മക്കോക്ക ചുമത്തിയത് എടുത്തു കളഞ്ഞതിലൂടെ മുംബൈ എടിഎസ് ശേഖരിച്ച തെളിവുകളെല്ലാം അംഗീകരിക്കാനാകാത്തതാണെന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്.

Malegaon case

സ്‌ഫോടനക്കേസിലെ പ്രതിയായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ അടക്കമുള്ള ആറ് പ്രതികളെ കുറ്റവിമുക്തരാക്കുകയും മറ്റുള്ളവര്‍ക്കെതിരെയുള്ള മക്കോക്ക എടുത്ത് കളഞ്ഞ് കേസ് ദുര്‍ബലമാക്കുകയും ചെയ്തത് ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഭീകരതയ്ക്കുമെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്കുമേല്‍ ചോദ്യചിഹ്നമുയര്‍ത്തിയിരിക്കുയാണെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു.

2008 സെപ്റ്റംബര്‍ 29 നായിരുന്നു മലേഗാവ് സ്‌ഫോടനം. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേര്‍ മരിക്കുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം മുസ്ലിംകളെയാണ് സംശയിച്ചിരുന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഹിന്ദു തീവ്രവാദ സംഘടനകളാണ് പിന്നിലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സധ്വിയും പുരോഹിത്തും അടക്കമുള്ളവരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary
Congress today said the fresh chargesheet filed by NIA in the 2008 Malegaon blast case has put a question mark on India’s commitment to fight terror and demanded that the probe should be monitored by the Supreme Court. The opposition party asked Prime Minister Narendra Modi to uphold his Constitutional oath by letting the Supreme Court monitor the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X