മരം നടുക, അഞ്ച് നേരം നിസ്കരിക്കുക; അടിപിടി കേസില്‍ വിചിത്ര ശിക്ഷാ വിധിയുമായി മാലേഗാവ് കോടതി
2010 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്

മുംബൈ: റോഡപകടവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം യുവാവിന് തടവിന് പകരം അഞ്ച് നേരം നിസ്കാരം നിര്‍ബന്ധമാക്കി ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ മലേഗാവ് കോടതിയുടേതാണ് വിചിത്ര വിധി. ഇത് കൂടാതെ ശിക്ഷാ നടപടിയുടെ ഭാഗമായി യുവാവിനോട് മരങ്ങള്‍ നട്ട് പിടിപ്പിക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2010 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡ് അപകടത്തിന്റെ പേരില്‍ ഒരാളെ കയ്യേറ്റം ചെയ്തു എന്നായിരുന്നു ഇയാള്‍ക്ക് എതിരായ കേസ്. വിചാരണ വേളയില്‍ താന്‍ പതിവായി നിസ്കരിക്കാറില്ലെന്ന് പ്രതി കോടതിയില്‍ പറഞ്ഞിരുന്നു.
ഇത് കണക്കിലെടുത്താണ് നിസ്കാരം കൃത്യമാക്കണം എന്ന് കോടതി ഉത്തരവിട്ടത്. കുറ്റം ആവര്‍ത്തിക്കില്ല എന്ന് ഉറപ്പാക്കിയ പക്ഷം കോടതിക്ക് പ്രതിയെ വെറുതെ വിടാന്‍ അനുവാദമുണ്ടെന്ന് മജിസ്ട്രേറ്റ് തേജ്വന്ത് സിംഗ് പറഞ്ഞു. താക്കീത് നല്‍കുക എന്നത് കൊണ്ട് ചെയ്തത് കുറ്റകൃത്യമാണെന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ് താന്‍ ഉദ്ദേശിക്കുന്നത് എന്നും മജിസ്ട്രേറ്റ് പറഞ്ഞു.

ഓട്ടോറിക്ഷാ ഡ്രൈവറായ റൗഫ് ഖാന് ഉമര്‍ ഖാന് എന്ന 30 കാരന് ആണ് വിചിത്ര ശിക്ഷാ വിധി ഏറ്റുവാങ്ങിയത്. ഐ പി സി 320 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 325 (സ്വമേധയാ വേദനിപ്പിക്കല്), 504 (സമാധാന ലംഘനത്തിന് മനഃപൂര്‍വം അപമാനിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.
323ാം വകുപ്പ് പ്രകാരം റൗഫ് ഖാന് കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് വിലയിരുത്തി. എന്നാല്‍ ബാക്കിയുള്ള കുറ്റങ്ങളില്‍ അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്തു. കുറ്റകൃത്യം നടന്ന സോനാപുര മസ്ജിദിന്റെ പരിസരത്ത് രണ്ട് മരങ്ങള്‍ നടുകയും ൃ പരിപാലിക്കുകയും വേണം എന്നാണ് കോടതി നിര്‍ദേശം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications