കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആല്‍വാറിലെ മാലിക്' രാഹുലിന്റെ ടീമിലേക്ക് പുതിയ അംഗം, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാനല്‍ ഞെട്ടിക്കും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് സ്വയം നവീകരിക്കുന്ന പാതയിലാണ്. പുതിയ നേതാക്കള്‍ മുന്‍നിരയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയാണ് ഈ മാറ്റത്തിന് പ്രധാന കാരണം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതിയും അതുപോലെ അമ്പരപ്പിക്കുന്നതാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, എന്നിവരെല്ലാം അടങ്ങുന്ന എട്ടംഗ രാഷ്ട്രീയ കാര്യ സമിതിയാണ് കഴിഞ്ഞ ദിവസം രൂപീകരിച്ചത്.

സുഹൃത്തുക്കളുടെ വിവരങ്ങള്‍ വരെ ചികഞ്ഞെന്ന് അര്‍ച്ചന കവി; മോശമായി പെരുമാറിയില്ലെന്ന് പോലീസുകാരന്‍

ഇവരാണ് സോണിയാ ഗാന്ധിക്ക് രാഷ്ട്രീയ വിഷയങ്ങളില്‍ ഉപദേശം നല്‍കുക. ഇതില്‍ ഇടംപിടിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ജിതേന്ദ്ര സിംഗാണ്. ഇതൊരു അമ്പരപ്പിക്കുന്ന തീരുമാനമായിരുന്നു. അത്ര ചെറിയ മീനല്ല ജിതേന്ദ്ര സിംഗ് എന്ന് പറയാം.

1

ജിതേന്ദ്ര സിംഗ് ടീം രാഹുലിലെ ഏറ്റവും കരുത്തനായി മാറിയിരിക്കുകയാണ്. പക്ഷേ ഇതൊരു സര്‍പ്രൈസേ അല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ടീം രാഹുലിനൊപ്പം മുന്‍നിരയില്‍ എപ്പോഴും ജിതേന്ദ്ര സിംഗുണ്ടായിരുന്നു. യുപിഎ സര്‍ക്കാരിന്റെയും ഭാഗമായിരുന്നു സിംഗ്. അത് മാത്രമല്ല, രാജസ്ഥാനില്‍ നിന്നുള്ള കരുത്തനായ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ആല്‍വാറിലെ രാജകുടുംബത്തില്‍ നിന്നാണ് കോണ്‍ഗ്രസില്‍ ഉയര്‍ച്ചയുടെ പടവുകള്‍ സിംഗ് നടന്ന് കയറിയത്. ഹൈക്കമാന്‍ഡിന്റെ വിശ്വസ്ത നേതാവായത് കൊണ്ട് വളര്‍ച്ച വേഗത്തിലായിരുന്നു. ആല്‍വാറിലെ മാലിക് എന്നാണ് ജിതേന്ദ്ര സിംഗ് അറിയപ്പെടുന്നത്.

2

രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സിംഗ്. 2009ല്‍ ആല്‍വാര്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011 ആഭ്യന്തര വകുപ്പിലെ സഹമന്ത്രിയുമായി. 15 മാസങ്ങള്‍ക്ക് ശേഷം മന്‍മോഹന്‍ സിംഗ് മന്ത്രിസഭ പുനസംഘടന നടത്തിയപ്പോള്‍ ജിതേന്ദ്ര പ്രതിരോധ സഹ മന്ത്രിയുമായി. ഒപ്പം യുവജന ക്ഷേമ-കായിക വകുപ്പുകളും സഹമന്ത്രിസ്ഥാനവും ലഭിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായ സിംഗ് നിലവില്‍ അസമിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സിംഗ്. ആല്‍വാറില്‍ നിന്ന് വേറെയും നേതാക്കളുണ്ടെങ്കിലും, ജിതേന്ദ്ര സിംഗിനാണ് ഇവിടെ മുന്‍തൂക്കം.

3

ജിതേന്ദ്ര സിംഗ് പറയുന്നയാള്‍ക്കാണ് എംഎല്‍എ ടിക്കറ്റ് നല്‍കുക. മന്ത്രിയാക്കുന്നത് പോലും സിംഗിന്റെ നിര്‍ദേശപ്രകാരമാണ്. ആല്‍വാര്‍ റൂറലില്‍ നിന്നുള്ള മന്ത്രി ടിക്കാറാം ജുല്ലി നിലവില്‍ സാമൂഹിക നീതി മന്ത്രിയാണ്. ജിതേന്ദ്ര സിംഗിന്റെ വിശ്വസ്തനാണ് അദ്ദേഹം. ജിതേന്ദ്രയുടെ പിതാവ് പ്രതാപ് സിംഗ് ആല്‍വാര്‍ കുടുംബത്തിലെ അംഗമായിരുന്നു. ബുന്ധിയിലെ അവസാന രാജാവ് മഹാരാജ ബഹാദൂര്‍ സിംഗിന്റെ മകളാണ് ജിതേന്ദ്രയുടെ അമ്മ മഹേന്ദ്ര കുമാരി. ഇവര്‍ ബിജെപിയില്‍ ചേരുകയും 1991ല്‍ മത്സരിക്കുകയും ചെയ്തിരുന്നു. രാജകുടുംബത്തിന്റെ വോട്ടും പിന്തുണയുമെല്ലാം കോണ്‍ഗ്രസിന് ഉറപ്പാക്കുന്നതില്‍ ജിതേന്ദ്രയ്ക്ക് നിര്‍ണായക പങ്കുണ്ട്.

4

അതേസമയം രാഷ്ട്രീയ സമിതിയില മെറ്റൊരു പ്രധാന അംഗമാണ് സുനില്‍ കനുഗോലു. ആറ് മാസം ഹൈക്കമാന്‍ഡുമായി സുനില്‍ ചര്‍ച്ച നടത്തുന്നുണ്ട്. കോണ്‍ഗ്രസിലെ ഏറ്റവും ഗൗരവമേറിയ ഉത്തരവാദിത്തങ്ങള്‍ സുനിലിനാണ് നല്‍കിയത്. ബിജെപിയുടെ സോഷ്യല്‍ മീഡിയ സ്വാധീനം പൊളിക്കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കാനാണ് സുനിലിനുള്ള ടാസ്‌ക്. കോണ്‍ഗ്രസ് പ്രചാരണത്തിന് തെരഞ്ഞെടുപ്പ് ഡാറ്റ ഒരുക്കാനാണ് നിര്‍ദേശം. ഡാറ്റ, ജാതി സമവാക്യം, സഖ്യം, എന്നിവയാണ് സുനിലിന്റെ കരുത്ത്. ഇവ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. സുനിലിന് ഇതിനോടകം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലയും ലഭിച്ച് കഴിഞ്ഞു.

5

സുനിലിന് കോണ്‍ഗ്രസ് ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവരാനുള്ള ചുമതലയുമുണ്ട്. തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ശകത്മാക്കുകയാണ് ആദ്യ ലക്ഷ്യം. രണ്ടാഴ്ച്ച മുമ്പ് വാറംഗലില്‍ രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ റാലി സുനില്‍ പ്ലാന്‍ ചെയ്തിരുന്നു. ടിആര്‍എസ്സില്‍ നിന്ന് മുസ്ലീം വോട്ടുകള്‍ നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ റാലി. ഇത് വന്‍ വിജയമായി. രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഗ്രൗണ്ട് വര്‍ക്കും സുനില്‍ തുടങ്ങിയിട്ടുണ്ട്. ഗുജറാത്തില്‍ സുനിലിന്റെ സേവനമുണ്ടാവില്ല. കാരണം വളരെ കുറച്ച് സമയമാണ് അവിടെ ലഭിച്ചത്. അതുകൊണ്ട് മാറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന് സുനില്‍ രാഹുലിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

റോബിന്‍ ഗെയിം മനസ്സിലാക്കി കളിക്കുന്ന മാസ്റ്റര്‍ മൈന്‍ഡ്; ബിഗ് ബോസ് ഹൗസില്‍ പ്രണയമുണ്ടെന്ന് അപര്‍ണറോബിന്‍ ഗെയിം മനസ്സിലാക്കി കളിക്കുന്ന മാസ്റ്റര്‍ മൈന്‍ഡ്; ബിഗ് ബോസ് ഹൗസില്‍ പ്രണയമുണ്ടെന്ന് അപര്‍ണ

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam

English summary
malik of alwar jitendra singh now part of congress political panel, rahul gandhi touch behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X