മല്ലിക സാരാഭായ് ആം ആദ്മിയില്‍
അഹമ്മദാബാദ്: ലോകപ്രശസ്ത നര്‍ത്തകിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ മല്ലിക സാരാഭായ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നു. ഒരു സാധാരണ പ്രവര്‍ത്തകയായിട്ടായിരിക്കും മല്ലിക പാര്‍ട്ടിയില്‍ ഉണ്ടാവുക.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനൊപ്പം താന്‍ ഏറെ നാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ പാര്‍ട്ടി മുന്നോട്ട് വക്കുന്ന ആശയങ്ങളുമായി പൊരുത്തപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ താന്‍ തീരുമാനിച്ചതെന്ന് മല്ലിക സാരാഭായ് പറഞ്ഞു.

ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് വിക്രം സാരാഭായിയുടേയും പ്രശസ്ത നര്‍ത്തകിയും മലയാളിയുമായ മൃണാളിനി സാരാഭായിയുടേയും മകളാണ് മല്ലിക സാരാഭായ്. കേരളത്തിന്റെ സ്വാതന്ത്ര സമര ചരിത്രവുമായും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രവുമായും ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ആനക്കര വടക്കത്ത് കുടുംബാംഗമായിരുന്നു മൃണാളിനി സാരാഭായ്.
മല്ലികയുടെ അമ്മയുടെ കുടുംബ ചരിത്രം കോണ്‍ഗ്രസ്സിനോടും ഇടത് രാഷ്ട്രീയത്തോടും ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. പാലക്കാട് ജില്ലയിലെ ആനക്കരയിലുള്ള ആനക്കര വടക്കത്ത് കുടുംബം ഒരു കാലത്ത് കേരള രാഷ്ട്രീയത്തിന്റെ തന്നെ കുടുംബമായിരുന്നു. ഡോ അമ്മു സ്വാമിനാഥന്‍, എവി കുട്ടിമാളു അമ്മ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.
ഇടതുപക്ഷ പാര്‍ട്ടികളോട് ഏറെ അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സെഹഗാള്‍ മല്ലിക സാരാഭായുടെ അമ്മയുടെ സസഹോദരിയായിരുന്നു. എപിജെ അബ്ദുള്‍ കലാമിനെതിരെ ഇടതുപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട് ക്യാപ്റ്റന്‍ ലക്ഷ്മി.
2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എല്‍കെ അദ്വാനിക്കെതിരെ മത്സരിച്ച് മല്ലിക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബിജെപിയുടെ കടുത്ത വിമര്‍ശകയാണ് മല്ലിക. ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ നരേന്ദ്ര മോഡിയെ രൂക്ഷമായ ഭാഷയില്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications