Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലല്ല, മോഡിയാണ് ഹോട്ട്: മല്ലിക ഷെരാവത്ത്

ദില്ലി: ഭാവി പ്രധാനമന്ത്രിമാരായി കരുതപ്പെടുന്ന രാഹുല്‍ ഗാന്ധിയാണോ നരേന്ദ്ര മോഡിയാണോ കൂടുതല്‍ ഹോട്ട്? ചോദ്യം മല്ലിക ഷെരാവത്തിനോടാണെങ്കില്‍ ഒരൊറ്റ ഉത്തരമേയുള്ളൂ, നരേന്ദ്രമോഡി. നരേന്ദ്ര മോഡിയാണ് ഇന്ത്യയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറും ഏറ്റവും ഹോട്ടായ രാഷ്ട്രീയ നേതാവും എന്നാണ് മല്ലിക പറയുന്നത്.

വെറുതെ ഹോട്ടാണ് എന്ന് പറയുക മാത്രമല്ല, നരേന്ദ്ര മോഡിയെ വിവാഹം ചെയ്യണം എന്ന ആഗ്രഹവും ബോളിവുഡിലെ ചൂടന്‍ താരമായ മല്ലികയ്ക്കുണ്ട്. ലൈഫ് ഓക്കെ ചാനലില്‍ ദി ബാച്ചിലറേറ്റ് ഇന്ത്യ - മേരേ ഖയലോന്‍ കി മല്ലിക എന്ന റിയാലിറ്റി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് മല്ലിക ഷെരാവത്ത് ഈ ആഗ്രഹങ്ങളൊക്കെ തട്ടിവിടുന്നത്.

mallika sherawat

തന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല എന്ന തിരിച്ചറിവും മല്ലിക ഷെരാവത്തിന് ഉണ്ട്. പുരിഷാധിപത്യമുള്ള ഒരു സമൂഹത്തിലാണ് ജീവിക്കുന്നത് എന്ന വേദനയും മല്ലിക ഷെരാവത്ത് തന്റെ വാക്കുകളില്‍ ഒളിപ്പിച്ചുവെക്കുന്നുണ്ട്. ആരെ വിവാഹം ചെയ്യാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഒരു സാധാരണക്കാരനായ മിഡില്‍ ക്ലാസ് പുരുഷനെ എന്നായിരുന്നു മല്ലികയുടെ ഉത്തരം.

നടന്മാര്‍ വെറും തട്ടിക്കാരാണ്. അതുകൊണ്ട് സിനിമയില്‍ നിന്ന് ആരെയും വിവാഹം ചെയ്യാന്‍ മല്ലികയ്ക്ക് താല്‍പര്യമില്ല. നേരത്തെ അറുപത്തിമൂന്നാം ജന്മദിനത്തില്‍ നരേന്ദ്ര മോഡിക്ക് ആശംസകളോടെ ഒരു പാട്ട് പാടി സമര്‍പ്പിച്ചിരിരുന്നു മല്ലിക ഷെരാവത്ത്. മര്‍ലിന്‍ മണ്‍റോയുടെ 'ഹാപ്പി ബര്‍ത്ത് ഡേ പ്രസിഡണ്ട്' എന്ന പാട്ടിന്റെ ചുവടുപിടിച്ചാണ് മല്ലിക മോഡിക്ക് വേണ്ടി 'ഹാപ്പി ബര്‍ത്ത്‌ഡേ മോഡിജീ പാടിയത്. ഇതിനുമുമ്പും ഇന്ത്യയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി മല്ലിക ഷെരാവത്ത് നരേന്ദ്രമോഡിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+