മല്ലിക ഷെരാവത്ത് പാടി; ഹാപ്പീ ബര്‍ത്ത്ഡേ മോഡീ
അഹമ്മദാബാദ്: അറുപത്തിമൂന്നാം ജന്മദിനത്തില് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക് നിനച്ചിരിക്കാതെ ഒരു സമ്മാനം. ബോളിവുഡ് സുന്ദരിയായ മല്ലിക ഷെരാവത്താണ് മോഡിക്ക് ജന്മദിനത്തില് ആശംസകളോടെ ഒരു പാട്ട് പാടി സമര്‍പ്പിച്ചിരിക്കുന്നത്. മര്ലിന് മണ്‍റോയുടെ 'ഹാപ്പി ബര്‍ത്ത് ഡേ പ്രസിഡണ്ട്' എന്ന പാട്ടിന്റെ ചുവടുപിടിച്ചാണ് മല്ലിക മോഡിക്ക് വേണ്ടി 'ഹാപ്പി ബര്‍ത്ത്ഡേ മോഡിജീ പാടിയത്.
പാടുകമാത്രമല്ല, തന്റെ ആരാധകര്‍ക്കായി പാട്ടിന്റെ യൂട്യൂബ് ലിങ്കും മല്ലിക ഷെരാവത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പത്ത് ലക്ഷത്തിലധികം വരും ട്വിറ്ററില്‍ മല്ലിക ഷെരാവത്തിന്റെ ഫോഴോവേഴ്സ്.തന്റെ ചൂടന്‍ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ ആരാധകര്‍ക്കായി എത്തിക്കുന്നതിലും പ്രശസ്തയാണ് മല്ലിക. നേരത്തെ ഇന്ത്യയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി മല്ലിക ഷെരാവത്ത് നരേന്ദ്രമോഡിയെ തിരഞ്ഞെടുത്തതും വാര്‍ത്തയായിരുന്നു.

ഇന്ത്യയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ക്ക് ജന്മദിനാശംസകള് അയക്കാനായി മല്ലിക പാടിയതിങ്ങനെ. 'ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ. ഹാപ്പി ബര്‍ത്ത് ഡേ നരേന്ദ്രജി, ഹാപ്പി ബര്‍ത്ത് ഡേ നരേന്ദ്ര മോഡിജി, ഹാപ്പി ബര്‍ത്ത് ഡേ നരേന്ദ്രജി'. ലൈഫ് ഓക്കെ ചാനലിന്റെ ദി ബാച്ചിലറേറ്റ് ഇന്ത്യ മേരേ ഖയലോന് കി മല്ലിക എന്ന ടി വി റിയാലിറ്റി ഷോ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മല്ലിക.
1962 ലാണ് അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ കെന്നഡിക്ക് വേണ്ടി ഹോളിവുഡ് താരമായ മര്ലിന് മണ്‍റോ 'ഹാപ്പി ബര്‍ത്ത് ഡേ പ്രസിഡണ്ട്' പാടിയത്. പ്രസിഡണ്ട് കെന്നഡിയുടെ നാല്‍പ്പത്തഞ്ചാം ജന്മദിനത്തിലായിരുന്നു അത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications