Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ആര്‍ആര്‍ സംവിധാനം ചെയ്തത് മോദി.. എഴുതിയത് ബിജെപി; ബിജെപിക്കാരെ അരുതെന്ന് ഖാര്‍ഗെ

ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദിനെ കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. ആര്‍എസ്എസിനെ കുറിച്ച് വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കിയിട്ടുണ്ട്.

kharge

ന്യൂദല്‍ഹി: ഓസ്‌കാറില്‍ ഇന്ത്യ നേടിയ അഭിമാന നേട്ടത്തിന്റെ ക്രെഡിറ്റ് ദയവ് ചെയ്ത് സ്വന്തം പേരിലാക്കരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എം പി. രാജ്യസഭയില്‍ ആയിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം.

ഓസ്‌കാര്‍ വിജയം നേടിയ ആര്‍ആര്‍ആര്‍, ദി എലഫന്റ് വിസ്‌പേഴ്‌സ് എന്നിവ ലോകത്തിനുള്ള രാജ്യത്തിന്റെ സംഭാവനകളാണ് എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. ഓസ്‌കാര്‍ നേട്ടത്തില്‍ രാജ്യത്തെ ഓരോ വ്യക്തികള്‍ക്കും അഭിമാനിക്കാം എന്നും എന്നാല്‍ ഭരണകക്ഷി ഇതിന്റെ ക്രെഡിറ്റ് എടുക്കരുത് എന്നുമായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം.

ഞങ്ങളാണ് സംവിധാനം ചെയ്തത്, ഞങ്ങളാണ് എഴുതിയത്... മോദിയാണ് സംവിധാനം ചെയ്തത് എന്നൊന്നും പറഞ്ഞേക്കരുത് എന്നാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം ട്രഷറി ബെഞ്ചിലും ചിരി പടര്‍ത്തി.

രാജ്യസഭാ ചെയര്‍മാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധന്‍ഖര്‍, സഭാനേതാവ് പിയൂഷ് ഗോയല്‍, വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവര്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു.

oscar

കഴിഞ്ഞ ദിവസം പുതിയ രാജ്യസഭാ എം പിമാരെ പ്രധാനമന്ത്രി നോമിനേറ്റ് ചെയ്തിരുന്നു. ഇതിനെ ഓസ്‌കാറിനോട് ഉപമിച്ച് 'രാജ്യസഭാ നോമിനേഷനുകള്‍ - പ്രധാനമന്ത്രിയുടെ ഓഫീസിനുള്ള ഓസ്‌കാര്‍' എന്നായിരുന്നു പിയൂഷ് ഗോയല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നത്.

2022 ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ആര്‍ആര്‍ആറിന്റെ തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദും ഉള്‍പ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പിയൂഷ് ഗോയലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പതിറ്റാണ്ടുകളായി കലാലോകത്താണ് വിജയേന്ദ്ര പ്രസാദ് ശ്രദ്ധയൂന്നുന്നത് എന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, പ്രധാനമന്ത്രി മോദി ജി അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയുകയും അദ്ദേഹത്തിന്റെ കൃതികള്‍ ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ പ്രദര്‍ശിപ്പിക്കുകയും ആഗോളതലത്തില്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് എന്നും പറഞ്ഞിരുന്നു.

ഇപ്പോള്‍ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഓസ്‌കാര്‍ നേടിയിരിക്കുന്നു. ഇത് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പിന്റെ ആഗോള അംഗീകാരമാണ് എന്നായിരുന്നു പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നത്. അതേസമയം ഓസ്‌കാര്‍ വിജയികളെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിരുന്നു.

നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും നാട്ടു നാട്ടു എന്ന ഗാനത്തെ തേടിയെത്തിയിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനം ഒരുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+