'ഗാന്ധി കുടുംബത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരാൾ', തരൂരിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ: ബ്രിട്ടാസ്
കോൺഗ്രസിനെ നവീകരിക്കാൻ ലഭിച്ച ഒരു സുവർണാവസരം പാർട്ടി നഷ്ടപ്പെടുത്തിരിക്കുകയാണെന്ന് വിമർശിച്ച് ഇടത് എംപി ജോൺ ബ്രിട്ടാസ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന് എതിർ സ്ഥാനാർത്ഥിയായി മല്ലികാർജ്ജുൻ ഖാർഗെയെ ഇറക്കിയതിനെയാണ് ബ്രിട്ടാസ് വിമർശിക്കുന്നത്.
ഗാന്ധി കുടുംബത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരാളെയാണ് കോൺഗ്രസിന് വേണ്ടതെന്നും മല്ലികാർജ്ജുൻ ഖാർഗെ തന്നെയാണ് ഗാന്ധി കുടുംബത്തിന്റെ നോമിനി എന്നത് വ്യക്തമാണെന്നും ബ്രിട്ടാസ് കുറിച്ചു.

ജോൺ ബ്രിട്ടാസിന്റെ കുറിപ്പ്: ' കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തെക്കുറിച്ച് എന്തിനാണ് ചിന്തിക്കുകയും പറയുകയും ചെയ്യുന്നത് എന്ന് ചിലർക്ക് തോന്നിയേക്കാം. പാർട്ടികളെ അടിസ്ഥാനപ്പെടുത്തിയുള്ള പാർലമെന്ററി ഭരണസംവിധാനമാണ് നമ്മുടെ ഭരണഘടന അംഗീകരിച്ചിരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ പശ്ചാത്തലത്തിൽ പ്രധാനപ്പെട്ട ഒരു ഘടകവുമാണ്. ഒറ്റനോട്ടത്തിൽ കാര്യങ്ങൾ വ്യക്തമാണ്.

ഔദ്യോഗികം, അനൗദ്യോഗികം എന്ന പരിവേഷങ്ങളൊന്നുമില്ലെങ്കിലും മല്ലികാർജ്ജുൻ ഖാർഗെ തന്നെയാണ് ഗാന്ധി കുടുംബത്തിന്റെ നോമിനി. ഇക്കാരണം കൊണ്ടുതന്നെയാണ് എ.കെ.ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പട്ടികയിൽ ഒപ്പു ചാർത്തിയിരിക്കുന്നത്. തങ്ങൾക്ക് സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞുവെന്ന് ശശി തരൂർ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷപ്പെടുത്തട്ടെ എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കാൻ തുടക്കം മുതൽ തന്നെ താല്പര്യം പരസ്യമായി പ്രകടിപ്പിച്ചയാളാണ് ശശി തരൂർ.

അദ്ദേഹം ചെയർമാനായ ഐടി സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് ഞാൻ പ്രവർത്തിക്കുന്നത് എന്നതുകൊണ്ട് തന്നെ ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കാൻ മുമ്പും അവസരം ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രഭാവമുള്ള ശശി തരൂരിന്റെ യോഗ്യതയെ കുറിച്ച് ആർക്കും ഭിന്നാഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല. ജനപിന്തുണയുള്ള, കഴിവു തെളിയിച്ച, നേതൃശേഷിയുള്ള വ്യക്തിത്വമാണ് അദ്ദേഹം. എന്നാൽ കോൺഗ്രസിൽ അതുമാത്രം പോരാ എന്നതാണ് വാസ്തവം.

മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം ഇന്ത്യൻ എക്സ്പ്രസ്സിലെ തന്റെ പംക്തിയിൽ ഒരു കാര്യം പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട്. ആര് പ്രസിഡന്റായാലും യഥാർത്ഥ നേതൃത്വം ഗാന്ധി കുടുംബത്തിനായിരിക്കും. ഈ ബ്രാക്കറ്റിൽ പെടാത്തതുകൊണ്ടാണ് ശശി തരൂർ “ഔദ്യോഗിക” സ്ഥാനാർത്ഥി ആകാതിരിക്കുന്നത്. അദ്ദേഹത്തിന് എത്ര വോട്ട് കിട്ടും എന്നതാണ് പ്രസക്തമായ ചോദ്യം. കോൺഗ്രസിനെ നവീകരിക്കാൻ ലഭിച്ച ഒരു സുവർണാവസരമായിരുന്നു ഇത്. എന്നാൽ ഗാന്ധി കുടുംബത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരാളെ കണ്ടെത്താനുള്ള വ്യഗ്രതയിൽ അവസരം നഷ്ടമാക്കി എന്നു മാത്രമല്ല കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ബിജെപി കണ്ണ് വെച്ചിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ആരോഗ്യത്തിന് വലിയ ആഘാതം ഉണ്ടാകുന്നതിനാണ് അശോക് ഗെഹലോട്ടിന്റെ മലക്കം മറച്ചിലുകൾ വഴിവെച്ചത്. കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവി എന്നത് ഗാന്ധി കുടുംബത്തിന്റെ ഉപഗ്രഹ പദവി ആണെന്നതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം മുറുകെ പിടിച്ചത്. ഗെഹലോട്ട് പോയപ്പോൾ മറ്റൊരു ഉപഗ്രഹത്തെ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് മല്ലികാർജ്ജുൻ ഖാർഗെ സ്ഥാനാർത്ഥിയായി രംഗത്ത് വന്നത്'.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications