കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊടുന്നതെല്ലാം പിഴച്ച് കേന്ദ്രം, കിട്ടിയതെല്ലാം വടിയാക്കി രാഹുൽ! മല്യയില്‍ അടുത്ത വെടി... രാജിവയ്കണം

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചുവരുന്നത് കടുത്ത ജനരോഷം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. രൂപയുടെ മൂല്യവും ദിനം പ്രതി ഇടിഞ്ഞു വരുന്നു. അതിനിടെ ആണ് വിജയ് മല്യയുടെ വെളിപ്പെടുത്തലും പുറത്ത് വന്നത്.

വിജയ് മല്യ ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍ വന്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ടുപോയത് കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെ ആണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നതാണ്. അതിനിടെയാണ്, രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ നേരിട്ടുകണ്ടിരുന്നു എന്ന കാര്യം വിജയ് മല്യ വെളിപ്പെടുത്തിയത്.

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിനും രാഹുല്‍ ഗാന്ധിയ്ക്കും കിട്ടിയ മികച്ച അവസരങ്ങളില്‍ ഒന്നായിരുന്നു ഇത്. അത് രാഹുല്‍ ഗാന്ധി ഉപയോഗിക്കുകയും ചെയ്തു.

അന്വേഷണം വേണം

അന്വേഷണം വേണം

രാജ്യം വിടുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നു എന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കണം എന്നാണ് ആവശ്യം.

രാജിവച്ച് മാറിനില്‍ക്കണം

രാജിവച്ച് മാറിനില്‍ക്കണം

വെറുതേ ഒരു അന്വേഷണം പ്രഖ്യാപിച്ചാല്‍ മാത്രം പോര. മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ട് ജെയ്റ്റ്‌ലി അന്വേഷണം നേരിടണം എന്നാണ് രാഹുല്‍ ഗാന്ധിത ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെ ആണ് രാഹുല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

കണ്ടിട്ടേയില്ലെന്ന്

കണ്ടിട്ടേയില്ലെന്ന്

എന്നാല്‍ വിജയ് മല്യയുടെ ആരോപണം അരുണ്‍ ജെയ്റ്റ്‌ലി നിഷേധിക്കുകയായിരുന്നു. 2014 ന് ശേഷം വിജയ് മല്യയെ താന്‍ കണ്ടിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിട്ടില്ല എന്നും ആണ് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. 2016 ല്‍ ആയിരുന്നു മല്യ ഇന്ത്യില്‍ നിന്ന് രക്ഷപ്പെട്ടത്.

കണ്ടതിന് തെളിവുണ്ടെന്ന്

കണ്ടതിന് തെളിവുണ്ടെന്ന്

എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത് പച്ചക്കളം ആണെന്നാണ് കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയ പറയുന്നത്. ജെയ്റ്റ്‌ലിയും മല്യയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ചായിരുന്നു എന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം കണ്ടെത്താമെന്നും പുനിയ പറയുന്നുണ്ട്.

തിരിച്ചടികളോട് തിരിച്ചടി

തിരിച്ചടികളോട് തിരിച്ചടി

പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ബിജപി കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നത്. പെട്രോള്‍ വില വര്‍ദ്ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ജനങ്ങള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനൊരു പരിഹാരം മുന്നോട്ട് വയ്ക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

അന്വേഷണത്തിന് സാധ്യത കുറവ്

അന്വേഷണത്തിന് സാധ്യത കുറവ്

എന്തായാലും വിജയ് മല്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണന്നാണ് റിപ്പോര്‍ട്ടുകള്‍. അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശധീകരണത്തോടെ തന്നെ ഇതിലെ എല്ലാ സാധ്യതകളും അടച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചാല്‍ അതും തിരിച്ചടിയാകും എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

എല്ലാം അറിഞ്ഞ് പ്രധാനമന്ത്രി

എല്ലാം അറിഞ്ഞ് പ്രധാനമന്ത്രി

വായ്പാ തട്ടിപ്പ് നടത്തി രാജ്യ വിട്ടത് വിജയ് മല്യ മാത്രം ആയിരുന്നില്ല. നീരവ് മോദിയും മെഹുല്‍ ചോക്‌സിയും വിക്രം കോത്താരിയും എല്ലാം ഇത്തരക്കാരാണ്. എന്നാല്‍ ഇത്തരം തട്ടിപ്പുകളെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു എന്നാണ് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ മുമ്പ് പറഞ്ഞിരുന്നത്. എല്ലാം അറിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു നടപടിയും എടുത്തില്ലെന്നും ആക്ഷേപം ഉന്നയിക്കപ്പെട്ടു.

English summary
Vijay Mallya's allegations are serious, Arun Jaitley should step down and face investigation says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X