കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയ്ക്ക് തിരിച്ചടി; ഇന്ത്യയ്ക്ക് കൈമാറുതെന്ന ആവശ്യം യുകെ കോടതി തള്ളി

Google Oneindia Malayalam News

ലണ്ടൻ: വൻ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ വിജയ് മല്യ സമർപ്പിച്ച അപ്പീൽ വെസ്റ്റ്മിൻസ്റ്റർ കോടതി തള്ളി.

9000 കോടി രൂപയുടെ വായ്പാ കുടിശിക വരുത്തിയ ശേഷമാണ് വിജയ് മല്യ രാജ്യം വിട്ടത്. ഇന്ത്യയ്ക്ക് വിട്ടു നൽകരുതെന്ന മല്യയുടെ ആവശ്യത്തിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദികേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദി

malya

കള്ളപ്പണം വെളിപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളിൽ സിബിഐയും എൻഫോഴ്സ്മെന‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നൽകണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മല്യക്കെതിരെ തട്ടിപ്പുൾപ്പെടെയുള്ള കേസുകൾ പ്രഥമദൃഷ്ടാ നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. തുടർന്നാണ് മല്യ ഉത്തരവിനെതിരെ വീണ്ടും കോടതിയെ സമീപിക്കുന്നത്.

ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് നിയമപ്രകാരം മല്യയെ മുംബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
In a major setback for liquor baron, Vijay Mallya, a court in the UK has rejected his appeal against extradition. Mallya had appealed against the decision the UK Home Secretary Sajid Javid to extradite him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X