കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാമല്ലാപുരവും ചൈനയുമായി 2000 വര്‍ഷം മുമ്പ് അഭേദ്യ ബന്ധം: മോദി- ഷി കൂടിക്കാഴ്ചക്ക് മുതല്‍ക്കൂട്ട്!

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങും തമ്മിലുള്ള ഉച്ചകോടി നടക്കാനിരിക്കെ ഇരു രാഷ്ട്രങ്ങളും ചരിത്രപരമായ ബന്ധമാണ് പുതുക്കുന്നത്. ഇന്ത്യയിലെ മാമല്ലാപുരം തുറമുഖം കൈവശം വച്ചിരുന്ന പല്ലവര്‍ തങ്ങളുടെ ഭരണകാലത്ത് ഏറെക്കാലം ചൈനയുമായി ബന്ധം പുല‍ര്‍ത്തുകയും നയതന്ത്രപ്രതിനിധികളെ ചൈനയിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യക്കെതിരെ തിളച്ചുമറഞ്ഞ് പാകിസ്താന്‍; എണ്ണയൊഴിച്ച് മുശറഫിന്റെ വരവ്, 'കശ്മീര്‍ പാകിസ്താന്റെ രക്തംഇന്ത്യക്കെതിരെ തിളച്ചുമറഞ്ഞ് പാകിസ്താന്‍; എണ്ണയൊഴിച്ച് മുശറഫിന്റെ വരവ്, 'കശ്മീര്‍ പാകിസ്താന്റെ രക്തം

ചൈനയില്‍ ഉച്ചകോടി നടക്കുന്ന സ്ഥലവും ഇന്ത്യയിലെ മാമല്ലാപുരവും തമ്മില്‍ 2000 വര്‍ഷത്തെ ബന്ധമുണ്ടെന്നാണ് പുരാവസ്തുു ശാസ്ത്രം പറയുന്നത്. കിഴക്കന്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടെടുത്ത കളിമണ്‍ ശകലങ്ങളില്‍ ചൈനയുടെ സമുദ്ര സംബന്ധമായ കാര്യങ്ങളെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. ഒക്ടോബര്‍ 11 മുതല്‍ 13 വരെയാണ് മാമല്ലാപുരത്ത് മോദി- ഷി ജിന്‍ പിങ് കൂടിക്കാഴ്ച നടക്കുന്നത്. ചെന്നൈ നഗരത്തില്‍ 50 കിലോമീറ്റര്‍ ദൂരത്താണ് മാമല്ലാപുരം. വുഹാനില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ഇത്. ഡോക്ലാം തര്‍ക്കത്തിന് ശേഷം ഇന്ത്യ ചൈന ബന്ധം സാധാരണ രീതിയിലേക്ക് വരുന്നത് വുഹാന്‍ ഉച്ചകോടിക്ക് ശേഷമാണ്.

 ചൈനയുമായി തീരദേശ ബന്ധം

ചൈനയുമായി തീരദേശ ബന്ധം


തമിഴ്നാട്ടിലെ ഇന്നത്തെ മാമല്ലാപുരം, കാഞ്ചീപുരം എന്നീ തീരദേശ ജില്ലകള്‍ക്ക് ചൈനയുമായി ബന്ധം നിലനിന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തമിഴ്നാട്ടില്‍ അക്കാലത്ത് വിനമയം ചെയ്തതെന്ന് കരുതപ്പെടുന്ന ചൈനീസ് നാണയങ്ങളും പില്‍ക്കാലത്ത് കണ്ടെത്തിയിരുന്നു. ഇത് ചൈനയുമായി മാമല്ലാപുരത്തിന് പുരാതന കാലം മുതല്‍ തന്നെ വ്യാപാര ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവായാണ് കണക്കാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പൈതൃപ്പട്ടികയില്‍ ഇടംപിടിച്ച സ്ഥലം കൂ‍ടിയാണ് പല്ലവ രാജവംശത്തിന്റെ കാലത്ത് നിര്‍മിച്ച കാഞ്ചീപുരം. പുരാവസ്തുു ഗവേഷകനായ ആര്‍ രാജവേലുവാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്.

 ചൈനീസ് കപ്പല്‍ നങ്കൂരമിട്ടത്...

ചൈനീസ് കപ്പല്‍ നങ്കൂരമിട്ടത്...

പ്രാചീന തമിഴ്നാടിന്റെ കിഴക്കന്‍ തീരത്ത് ഒരു ചൈനീസ് കപ്പല്‍ നങ്കൂരമിട്ടിരുന്നതായി പട്ടിനപാളെ എന്ന തമിഴ്നാട്ടില്‍ സംഘം കാലഘട്ടത്തില്‍ വരച്ച ഒരു ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഉരുത്തിരന്‍ കണ്ണനാറിന്റെ സൃഷ്ടിയായിരുന്നു. ഇത് സങ്ക് എന്ന പേരിലുള്ള ചൈനീസ് കപ്പലാണ് ഇന്ത്യന്‍ തീരത്ത് നങ്കൂരമിട്ടതെന്നാണ് തെളിവുകളും ചരിത്രവും പറയുന്നത്. തമിഴ് രാഷ്ട്രവുമായി ചൈനക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചൈനീസ് ലിപിയിലുള്ള ഹാന്‍ അന്നലുകളും പില്‍ക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്. കാഞ്ചീപുരം ഹുവാങ് ചെ എന്നാണെന്നും ചൈനീസ് രാജാക്കന്മാര്‍ കാഞ്ചീപുരം ഭരണാധികാരിക്ക് സമ്മാനം അയച്ചിരുന്നുവെന്നും തെളിവുകള്‍ പറയുന്നു.

 ചൈന- ഇന്ത്യ ബന്ധം..

ചൈന- ഇന്ത്യ ബന്ധം..

ആറ്- ഏഴ് നൂറ്റാണ്ടുകളില്‍ പല്ലവര്‍ ചൈനയിലേക്ക് സ്ഥാനപതികളെ അയച്ചിരുന്നുവെന്നും ചൈനയുമായുള്ള വ്യാപാര ബന്ധത്തെ ഭരണാധികാരിയായിരുന്ന വെയ്യും ചൈനയുമായുള്ള വ്യാപാര ബന്ധത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും തമിഴ് ലിപികളിലുള്ള പലതും കണ്ടെടുത്തിട്ടുമുണ്ടെന്ന് രാജവേലു ചൂണ്ടിക്കാണിക്കുന്നു. വയലൂര്‍ ശിലാലിഖിതങ്ങളില്‍ നിന്നാണ് ഇത് ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളത്.

 കാഞ്ചീപുരം സന്ദര്‍ശനം

കാഞ്ചീപുരം സന്ദര്‍ശനം


എഡി ഏഴാം നൂറ്റാണ്ടില്‍ ചൈനീസ് സന്യാസി ഹിയൂന്‍ സാങ് കാഞ്ചീപുരം സന്ദര്‍ശിച്ചിട്ടുണ്ട്. പുരാതന തുറമുഖമായ മല്ലാപുരത്ത് എത്തിയിരുന്നുവെന്നും സംശയിക്കാതെ പറയാന്‍ സാധിക്കും. മല്ലാപുരത്ത് നിന്ന് കാഞ്ചീപുരത്തേക്കായിരുന്നു യാത്രയെന്നും അദ്ദേഹം പറയുന്നു. ബുദ്ധമതത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയുന്നതിനും ബുദ്ധമതവുമായി ബന്ധപ്പെട്ട സുപ്രധാന രചനകള്‍ ലഭിക്കുന്നതിനുമാണ് ഈ യാത്രയെന്നും ചരിത്രം പറയുന്നുണ്ട്. സര്‍വ്വകലാശാല എന്നര്‍ഥം വരുന്ന കഡിഗ എന്നാണ് കാഞ്ചീപുരത്തെ അക്കാലത്ത് വിളിച്ചിരുന്നത്. ബുദ്ധസന്യാനി കാഞ്ചീപുരത്തില്‍ ആകൃഷ്ടനായെന്നും അളഗപ്പ സര്‍വ്വകലാശാലയില്‍ പ്രഫസറായ രാജവേലു പറയുന്നു.

 തെളിവുകള്‍ വേറെയും

തെളിവുകള്‍ വേറെയും

2004ല്‍ കാഞ്ചീരപുരം ജില്ലയില്‍ നടത്തിയ ഉദ്ഖനനത്തില്‍ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘം കാലഘട്ടത്തില്‍ മല്ലാപുരം ഒരു തുറമുഖ നഗരമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി തമ്മില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക ഉച്ചകോടിയും മാമല്ലാപുരത്താണ് നടക്കുന്നത്.

English summary
Mamallapuram's ancient ties with China to give fillip to Modi-Xi summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X