Get Updates
Get notified of breaking news, exclusive insights, and must-see stories!

ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യെന്ന് മമത

കൊല്‍ക്കത്ത: നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ഗതാഗതമന്ത്രി മദന്‍ മിത്രയെ അറസ്റ്റ് ചെയ്തത് മമതയ്ക്ക് ഇഷ്ടപ്പെടാത്തതാണ് ഇപ്പോഴത്തെ കാരണം. നിരന്തരം മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തു വന്ന മമതയ്ക്ക് വീണ്ടും മോദിക്കെതിരെ ആഞ്ഞടിക്കാന്‍ ഒരു കാരണമായി. മമത ബാനര്‍ജിയുടെ അടുത്ത അനുയായി ആണ് മന്ത്രി മദന്‍ മിത്ര എന്ന പരാമര്‍ശമാണ് മമതയെ ചൊടിപ്പിച്ചത്.

ചിട്ടി തട്ടിപ്പ് കേസ് പ്രതിക്കൊപ്പം വേദി പങ്കിട്ടതാണ് ഗതാഗതമന്ത്രി മദന്‍ മിത്രയെ അറസ്റ്റ് ചെയ്യാന്‍ കാരണമായതെന്ന് പറയുമ്പോള്‍ മമതയ്ക്ക് മറ്റൊരു ചോദ്യം ചോദിക്കാനുണ്ട്. സഹാറ മേധാവിയോടൊപ്പം മോദി വേദി പങ്കിട്ടതിന് മോദിയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് മമത പറഞ്ഞത്. ആശാന് എന്തും ആകാം അത് ചോദിക്കാന്‍ ഇവിടെ ആരും ഇല്ലേ എന്നാണ് പുള്ളിക്കാരിയുടെ ആരോപണം.

mamta

കൊല്‍ക്കത്തയില്‍ നടന്ന ബഹുജന റാലിയിലാണ് മമത ബാനര്‍ജി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇരിക്കുന്ന കൊമ്പ് മുറിച്ച മണ്ടന്‍ കാളിദാസനെപ്പോലെയാണ് തലസ്ഥാനത്തിരിക്കുന്നവരും ചെയ്യുന്നതെന്ന് മമതാ ബാനര്‍ജി പരിഹസിച്ചു. ചിത്രങ്ങള്‍ കാട്ടിയാണ് മമത മോദിയെ വിരട്ടിയത്. സഹാറാ അഴിമതിയില്‍ ജയിലില്‍ കിടക്കുന്ന സുബ്രതോ റോയ്‌ക്കൊപ്പം മോദി വേദി പങ്കിടുന്ന ചിത്രങ്ങള്‍ തന്റെ കൈവശമുണ്ട്. അതു തന്നാല്‍ മോദിയെ അറസ്റ്റ് ചെയ്യുമോ എന്നാണ് മമതയുടെ ചോദ്യം.

കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കാനും മമത മറന്നില്ല. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് മമത പറഞ്ഞത്. ഡിസംബര്‍ 12ന് അറസ്റ്റിലായ മന്ത്രി മദന്‍ മിത്രയെ അലിപൂര്‍ കോടതിയില്‍ ഹാജരാക്കി. മിത്രയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐയുടെ ആവശ്യം പരിഗണിച്ച് മദന്‍ മിത്രയെ കോടതി ഈ മാസം 16 വരെ കസ്റ്റഡിയില്‍ വിട്ടു. മിത്രയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ വ്യാപകപ്രതിഷേധമാണ് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+