കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രം മാറ്റി പ്രതിപക്ഷം, നിലപാട് അറിയിക്കാതെ മമതയും മായാവതിയും!! ലക്ഷ്യം പ്രധാനമന്ത്രി കസേര

  • By
Google Oneindia Malayalam News

ദില്ലി: വിശാല പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ മുറുകുന്നതിനിടെ നിലപാട് വ്യക്തമാക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് ചേരാനിരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ നിന്ന് മമത വിട്ട് നില്‍ക്കും. മെയ് 21 നായിരുന്നു യോഗം ചേരാന്‍ തിരുമാനം. എന്നാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ മമത തയ്യാറായിട്ടില്ല.

mamatamayawatirahul

മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമേ മമത നിലപാട് വ്യക്തമാക്കുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.മെയ് 21 ന് യോഗം നടത്തുന്നതിനെക്കാള്‍ നല്ലത് മെയ് 23 ന് വോട്ടെടുപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണെന്നാണ് മമത പറഞ്ഞത്. ബിഎസ്പി അധ്യക്ഷ മായാവതിയും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സാഹചര്യം വരികയാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മായാവതി നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രധാനമന്ത്രി പദം സ്വപ്നം കണ്ടുള്ള ചരടുവലികളാണ് ഇരുവരും നടത്തുന്നതെന്ന വിലയിരുത്തല്‍ ഉണ്ട്.

<strong>മോദിയെ ഭിത്തിയില്‍ ഒട്ടിച്ച് ജ്യോതികുമാര്‍ ചാമക്കാല!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍</strong>മോദിയെ ഭിത്തിയില്‍ ഒട്ടിച്ച് ജ്യോതികുമാര്‍ ചാമക്കാല!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ബിജെപിക്ക് ഒറ്റയ്ക്ക ഭൂരിപക്ഷം തികയ്ക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ കണക്ക് കൂട്ടല്‍ ഇത് മുന്നില്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതേസമയം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, ബിജെപി ഇതര ഫെഡറല്‍ മുന്നണിക്കുള്ള നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട്.

<strong>10 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് വെളിപ്പെടുത്തല്‍! യെദ്യൂരപ്പയുടെ നെഞ്ചില്‍ അടുത്ത ആണി</strong>10 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് വെളിപ്പെടുത്തല്‍! യെദ്യൂരപ്പയുടെ നെഞ്ചില്‍ അടുത്ത ആണി

സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കളെ മെയ് 19 ന് നേരിട്ട് സന്ദര്‍ശിക്കാനായിരുന്നു നായിഡുവിന്‍റെ പദ്ധതി. അതിനിടെയാണ് മായാവതിയുടേയും മമതയും നിലപാട് വിശാല സഖ്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.എസ്പി, ബിഎസ്പി, തൃണമൂല്‍ ,ടിഡിപി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ കേവല ഭൂരിപക്ഷമായ 272 ന് അടുത്തെത്താമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. 21 പാര്‍ട്ടികളാണ് പ്രതിപക്ഷത്ത് ഉള്ളത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇനി ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുന്നത്. മെയ് 19നാണ് അവസാനഘട്ട തെരഞ്ഞെടുപ്പ്.

English summary
mamata and mayawati to skip opposition meet next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X