കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരമൃത്യൂ വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് മമത

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബംഗാള്‍ സ്വദേശികളായ സൈനികരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. രാജേഷ് ഒറാങ്ക്, ബിപുല്‍ റോയ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് അഞ്ച് ലക്ഷം രൂപയും അടുത്ത ബന്ധുക്കളിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മമത ബാനര്‍ജി ട്വിറ്ററിലൂടെ അറിയിച്ചു.

രാജ്യത്തിന് വേണ്ടിയുള്ള അവരുടെ ത്യാഗത്തിന് പകരം വെക്കാന്‍ മറ്റൊന്നും സാധിക്കില്ല. ആ പ്രതിസന്ധി ഘട്ടത്തില്‍ സൈനികരുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്നും മമത ട്വിറ്ററില്‍ കുറിച്ചു.

mamata

ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ഒരു കേണല്‍ ഉള്‍പ്പെടെ 20 സൈനികരാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പേര്‍ വീരമൃത്യൂ വരിച്ച ഇന്ത്യന്‍ പട്ടാളക്കാര്‍ ആദരവര്‍പ്പിച്ചിരുന്നു.

Recommended Video

cmsvideo
The Clash In Ladakh Began Over A Tent Being Removed | Oneindia Malayalam

പിപി14 എന്ന ഇന്ത്യന്‍ പട്രോളിങ് സംഘം ഗാല്‍വാന്‍ താഴ്വരയിലെ 14ാം പോയിന്റില്‍ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടന്ന കയറി സ്ഥാപിച്ച ടെന്റ് പൊളിച്ചു നീക്കാന്‍ ചൈനീസ് സൈന്യം തയ്യാറാവാത്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതിര്‍ത്തിയിലെ ഇന്ത്യന്‍ മേഖലയിലേക്ക് അതിക്രമിച്ച് മുന്നോട്ട് കയറാന്‍ വന്ന ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സൈന്യം ഇടപെട്ട് തടയുകയായിരുന്നു. മര്യാദകള്‍ പാടെ ലംഘിച്ചുള്ള ക്രൂരതയാണ് ഇന്ത്യന്‍ സേനക്ക് നേരെ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള സൈനികന്‍ ഹവില്‍ദാര്‍ കെ പളനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അടുത്ത ബന്ധുക്കളിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്കാണ് യോഗം വിളിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോള്‍ വഴിയായിരിക്കും യോഗം ചേരുക. എല്ലാ പാര്‍ട്ടികളുടേയും ദേശിയ അധ്യക്ഷന്മാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് സര്‍വ്വ കക്ഷി യോഗത്തെക്കുറിച്ചുള്ള കാര്യം അറിയിച്ചത്.

'സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിച്ച് മൻമോഹൻ സിംഗ്, നോക്കി നിന്ന് രാഹുൽ'; ചിത്രത്തിന് പിന്നിലെന്ത്'സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിച്ച് മൻമോഹൻ സിംഗ്, നോക്കി നിന്ന് രാഹുൽ'; ചിത്രത്തിന് പിന്നിലെന്ത്

ചൈനക്ക് മറുപടിയുമായി മോദി; ജവാന്‍മാരുടെ ജീവത്യാഗം പാഴാകില്ല, ഉചിതമായ മറുപടിക്ക് സാധിക്കുംചൈനക്ക് മറുപടിയുമായി മോദി; ജവാന്‍മാരുടെ ജീവത്യാഗം പാഴാകില്ല, ഉചിതമായ മറുപടിക്ക് സാധിക്കും

മോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധിമോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധി

English summary
Mamata Announce 5 Lakh Compensation and govt Job to a Family Members Of Soldiers From State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X