Get Updates
Get notified of breaking news, exclusive insights, and must-see stories!

മമത വീണ്ടും കോണ്‍ഗ്രസിലേക്കോ? തൃണമൂലിനെ ലയിപ്പിക്കും? സോണിയയുമായി നിര്‍ണായക കൂടിക്കാഴ്ച

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആഭ്യന്തര സംഘര്‍ഷം പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജി, കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും എന്ന് അഭ്യൂഹം. പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ ബ്ലോക്ക് യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആലിംഗനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ മമത ബാനര്‍ജി, 10 ജന്‍പഥിലെ സോണിയയുടെ വസതിയില്‍ എത്തി.

മധ്യപ്രദേശില്‍ ട്വിസ്റ്റ്! കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; മൂന്ന് രാജ്യസഭാ സീറ്റും ബിജെപിക്ക്?
മധ്യപ്രദേശില്‍ ട്വിസ്റ്റ്! കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; മൂന്ന് രാജ്യസഭാ സീറ്റും ബിജെപിക്ക്?

2021 ന് ശേഷം ആദ്യമായാണ് മമത ബാനര്‍ജി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണെ 10 ജന്‍പഥിലെ വസതിയിലെത്തി കാണുന്നത്. കഴിഞ്ഞ മാസം പശ്ചിമ ബംഗാളില്‍ ബിജെപിയോടേറ്റ കനത്ത തോല്‍വിയെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വലിയ പ്രതിസന്ധി നേരിടുകയാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ വിമതരായതോടെ പ്രതിപക്ഷ പദവി നഷ്ടമായിരിക്കുകയാണ്.

Mamata Banarjee

പിന്നാലെ നിരവധി എംപിമാര്‍ ബിജെപിയുമായി ബന്ധപ്പെടുകയുമാണ്. ഇതിനിടെയാണ് മമത, സോണിയയെ 10 ജന്‍പഥിലെത്തി കണ്ടിരിക്കിന്നത്. ഇന്ത്യാ ബ്ലോക്കില്‍ സഖ്യകക്ഷികളായിരുന്നിട്ടും പലപ്പോഴും ബംഗാളിലെ സാഹചര്യത്തില്‍ മമതയും, കോണ്‍ഗ്രസും പോരടിച്ചിരുന്നു. എന്നാല്‍ നിലവിലെ പ്രതിസന്ധിയില്‍ മമത ബാനര്‍ജിയും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച ചില ഊഹാപോഹങ്ങള്‍ക്ക് കാരണമായി.

ഇന്ധന വില കൂട്ടാതിരിക്കാന്‍ എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 1.23 ലക്ഷം കോടി രൂപ
ഇന്ധന വില കൂട്ടാതിരിക്കാന്‍ എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 1.23 ലക്ഷം കോടി രൂപ

എന്നിരുന്നാലും, കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹമില്ലാതെ പ്രധാനപ്പെട്ട ചര്‍ച്ചകളൊന്നും നടക്കാന്‍ സാധ്യതയില്ലെന്നാണ് ഇവരുടെ വാദം. അതേസമയം മമതയുടെ സമീപകാല നീക്കത്തില്‍ ചില അസ്വാഭാവികതകളുണ്ട്. യോഗത്തിനിടെ, ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്കിനെ മമത ചോദ്യം ചെയ്യുകയും ഇന്ത്യാ സഖ്യത്തിന്റെ ഐക്യത്തെ ഊന്നിപ്പറയുകയും ചെയ്തു.

കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷം 1998-ല്‍ ആണ് മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന മമത, കോണ്‍ഗ്രസ് വിട്ടത് അന്ന് വലിയ ചര്‍ച്ചയായിരുന്നു. സംസ്ഥാനത്ത് പിന്നീട് കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനം ചെലുത്തുന്ന നേതാവായി മമത മാറുന്നതായിരുന്നു പിന്നീട് കണ്ടത്. 2011 ല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്ന് പതിറ്റാണ്ട് കാലത്തെ തുടര്‍ഭരണം അവസാനിപ്പിച്ചത് മമതയായിരുന്നു.

സ്വര്‍ണവില സെപ്റ്റംബറില്‍ ഒരു ലക്ഷത്തില്‍ നിന്ന് താഴും? 20% വില കുറയുമെന്ന് സിറ്റി ബാങ്ക്
സ്വര്‍ണവില സെപ്റ്റംബറില്‍ ഒരു ലക്ഷത്തില്‍ നിന്ന് താഴും? 20% വില കുറയുമെന്ന് സിറ്റി ബാങ്ക്

അന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. എന്നാല്‍ 2012 ല്‍ സഖ്യം അവസാനിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+