കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ മുട്ടുമടക്കി ; ആവശ്യങ്ങൾ അംഗീകരിക്കുന്നു, ജോലിയിൽ പ്രവേശിക്കണമെന്ന് ഡോക്ടർമാരോട് മമത

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനർജി. ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നുവെന്നും എത്രയും വേഗം സമരം അവസാനിപ്പിച്ച് ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കണമെന്നും കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മമതാ ബാനർജി ആവശ്യപ്പെട്ടു.

മാവേലിക്കരയിൽ പോലീസുകാരി സൗമ്യയെ പട്ടാപ്പകൽ ചുട്ടുകൊന്നു! പ്രതി പോലീസുകാരൻ അജാസ് പിടിയിൽമാവേലിക്കരയിൽ പോലീസുകാരി സൗമ്യയെ പട്ടാപ്പകൽ ചുട്ടുകൊന്നു! പ്രതി പോലീസുകാരൻ അജാസ് പിടിയിൽ

മമതാ ബാനർജിയുമായുള്ള ചർച്ചയ്ക്ക് ഡോക്ടർമാർ തയാറായാതിരുന്നതിനി പിന്നാലെയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയത്. 5 ദിവസമായി തുടരുന്ന സമരം സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ആകെ ബാധിച്ചിരിക്കുകയാണ്.

mamata

ഞങ്ങൾ ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല, ഒരു പോലീസ് നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യ മേഖലയുടെ പ്രവർത്തനം ഇത്തരത്തില്ല മുന്നോട്ട് പോകേണ്ടത്. കർശനമായ നടപടികൾ ഒരിക്കലും സ്വീകരിക്കില്ല, വാർത്താ സമ്മേളനത്തിൽ മമതാ ബാനർജി വ്യക്തമാക്കി.

മന്ത്രിമാരും പ്രിൻസിപ്പൽ സെക്രട്ടറിയും അടങ്ങുന്ന ഒരു സംഘത്തെ സമവായ ചർച്ചകൾക്കായി ഞാൻ അയച്ചിരുന്നു. പക്ഷെ 5 മണിക്കൂറോളം കാത്തിരുന്നിട്ടും ഡോക്ടർമാർ വന്നില്ല. ഒരു ഭരണഘടനാ സ്ഥാപനത്തിന് ബഹുമാനം നൽകാൻ ഡോക്ടർമാർ തയാറാകണം. ആയിരക്കണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ കാത്തു കിടക്കുന്നത്. ഒരു കടുത്ത നടപടിയും ഉണ്ടാകില്ല, എത്രയും വേഗം ഡോക്ടർമാർ ജോലിയിലേക്ക് മടങ്ങണം മമതാ ബാനർജി ആവശ്യപ്പെട്ടു.

അതേ സമയം വിഷയത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കൊൽക്കത്ത എൻആർഎസ് മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചതോടെയാണ് ബംഗാളിൽ സർക്കാർ ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത്. ഇത് പിന്നീട് രാജ്യവ്യാപകമായ പ്രതിഷേധമായി മാറുകയായിരുന്നു. തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഡോക്ടർമാർ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

English summary
Mamata Banerjee accepted all demands of protesting doctors asked them to rejoin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X