കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും സീറ്റുകള്‍ പങ്കിട്ടെടുത്ത് ഭരിച്ചാല്‍ പോരെയെന്നു മമത

  • By Siniya
Google Oneindia Malayalam News

കൊല്‍ക്കൊത്ത; ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് പ്രചാരണത്തിനായി ബംഗാള്‍
മുഖ്യമന്ത്രി മമതാ ബാനര്‍ജി കേരളത്തിലേക്ക്. ബംഗാളിലെ കോണ്‍ഗ്രസ്സും സിപി എമ്മും തമ്മിലുള്ള ശുദ്ധ കൂട്ടുക്കെട്ട് കേരളത്തിലെ ജനങ്ങള്‍ക്കും മുന്നില്‍ കാണിച്ചു കൊടുക്കാനാണ് താന്‍ കേരളത്തിലെത്തുന്നതെന്ന് മമതാ ബാനാര്‍ജി പത്ര സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ എന്തിനാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് കേരളത്തിലെ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും സീറ്റുകള്‍ പങ്കിട്ടെടുത്താല്‍ പോരെയെന്നും മമത ചോദിച്ചു. സ്ഥാനാര്‍ത്ഥികലെ പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ എന്തിന്?

കേരളത്തില്‍ എന്തിന്?

കേരളത്തില്‍ എന്തിനാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് മമതാ ബാനര്‍ജി ചോദിച്ചു. കോണ്‍ഗ്രസ്സും സിപിഎമ്മും കൂടി പകുതി സീറ്റ് പങ്കുവച്ച് ഭരിച്ചാല്‍ പോരെയെന്നായിരുന്നു ഇവരുടെ ചോദ്യം.

കൂട്ടുക്കെട്ട്

കൂട്ടുക്കെട്ട്

കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള കൂട്ടുക്കെട്ട് കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കണം.

ജനങ്ങളെ വഞ്ചിക്കുന്നു

ജനങ്ങളെ വഞ്ചിക്കുന്നു

സിപിഎമ്മും കോണ്‍ഗ്രസ്സും കൂട്ടുകച്ചവടം നടത്തുക വഴി കേരളത്തിലെ ജനങ്ങളെ രാഷ്ട്രീയമായി വഞ്ചിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ഈ സന്ദേശം നല്‍കാനാണ് താന്‍ കേരളത്തിലേക്ക് പോകുന്നതെന്നും മമത വ്യക്തമാക്കി.

വിവേചനം

വിവേചനം

ബംഗാളിലെ എല്ലാ ബൂത്തുകളിലും കേന്ദ്ര സേനയെ നിയോഗിക്കാനുള്ള തീരുമാനത്തെ മമത വിമര്‍ശിച്ചു. ബംഗാളിനോട് മാത്രമാണ് വിവേചനമെന്നും ഇവര്‍ പറഞ്ഞു

പരിഹാസം

പരിഹാസം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ 294 മണ്ഡലങ്ങളില്‍ 294 ദിവസമായി പോളിംഗ് നടത്തട്ടെയെന്ന് മമത പരിഹസിച്ചു പറഞ്ഞു.

English summary
mamata banerje to kerala for election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X