Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാരദാ ചിട്ടി തട്ടിപ്പ്,യാഥാര്‍ത്ഥ കള്ളന്‍ രാജ്യം ഭരിക്കുന്നു:മമത

ദില്ലി: ശരദാ ചിട്ടി തട്ടിപ്പില്‍ ഗതാഗതമന്ത്രി മദന്‍ മിത്രയെ അറസ്റ്റ് ചെയ്തതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അമര്‍ഷം തീര്‍ന്നിട്ടില്ല. വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മമത. ശാരദാ ചിട്ടിതട്ടിപ്പുമായി തൃണമൂല്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്നാണ് മമത വെളിപ്പെടുത്തിയത്. യഥാര്‍ത്ഥ കള്ളന്‍ രാജ്യം ഭരിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു.

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മമതയുടെ ഇത്തവണത്തെ പ്രസംഗവും. കേരളത്തില്‍ ഉള്ളതു പോലെ തന്നെ ബംഗാളിലും ചിട്ടികമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സിബിഐയെ ഉപയോഗിക്കുകയാണെന്നും മമത പറഞ്ഞു. ബിജെപിക്കെതിരെ പാര്‍ലമെന്റിനു അകത്തും പുറത്തും കര്‍ശന നിലപാടുകളാണ് എടുത്തത്. ഇതിന്റെ പ്രതികാരമാണ് ബിജെപി സര്‍ക്കാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് തീര്‍ക്കുന്നതെന്നും മമത പറഞ്ഞു.

mamata-banerjee

ഇരിക്കുന്ന കൊമ്പ് മുറിച്ച മണ്ടന്‍ കാളിദാസനെപ്പോലെയാണ് തലസ്ഥാനത്തിരിക്കുന്നവരും ചെയ്യുന്നതെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. സഹാറാ അഴിമതിയില്‍ ജയിലില്‍ കിടക്കുന്ന സുബ്രതോ റോയ്‌ക്കൊപ്പം മോദി വേദി പങ്കിടുന്ന ചിത്രങ്ങള്‍ തന്റെ കൈവശമുണ്ട്. അതു തന്നാല്‍ മോദിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ എന്നും മമത ചോദിച്ചിരുന്നു.

മമത ബാനര്‍ജിയുടെ അടുത്ത അനുയായി ആണ് മന്ത്രി മദന്‍ മിത്ര എന്ന പരാമര്‍ശമാണ് മമതയെ ഈ വിഷയത്തില്‍ ചൊടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു കൊണ്ടാണ് മമതയുടെ ഇപ്പോഴത്തെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+