Get Updates
Get notified of breaking news, exclusive insights, and must-see stories!

യെഡ്ഡിക്ക് മമതയുടെ മറുപടി; മംഗളൂരുവില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 5 ലക്ഷം ധനസഹായം

കൊല്‍ക്കത്ത: മംഗളൂരുവില്‍ പൗരത്വ ഭേദഗതി നയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്ലപ്പെട്ട രണ്ട് പേരുടേയും കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കുമെന്ന് മമത വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും നിര്‍ത്തലാക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് മമത പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മമത അവര്‍ വ്യക്തമാക്കി. നിങ്ങള്‍ ആരേയും ഭയക്കേണ്ടതില്ല. ബിജെപി തീകൊണ്ട് കളിക്കരുതെന്നും മമത മുന്നറിയിപ്പ് നല്‍കി. ജാമിയ മിലിയയിലേയും ഐഐടി കാണ്‍പൂരിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും മമത പറഞ്ഞു.

mamata-new

ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് ലംഘിക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നിലപാട് മാറ്റത്തിനെതിരേയും മമത ആഞ്ഞടിച്ചു.പ്രതിഷേധത്തിനിടെ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ പറഞ്ഞത്.

സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകേണ്ടടുണ്ട്. അതിന് ശേഷം മാത്രമേ ധനസഹായത്തെ കുറിച്ച് നടപടി സ്വീകരിക്കൂവെന്നും യെഡിയൂരപ്പ പറഞ്ഞിരുന്നു. ആദ്യം 10 ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+