കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും എവിടെയാണ്? ബില്ലില്‍ വോട്ട് ചെയ്യില്ല; തുറന്നടിച്ച് മമത

Google Oneindia Malayalam News

കൊല്‍ക്കത്ത: കാശ്മീര്‍ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബില്ലിനെ പിന്തുണയ്ക്കാനില്ലെന്ന പറഞ്ഞ മമത കാശ്മൂരിലെ ജനങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്നും പ്രതികരിച്ചു.

<strong>അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്</strong>അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്

mamtaami

ഫറൂഖ് അബ്ദുള്ളയെ കുറിച്ചോ ഒമര്‍ അബ്ദുള്ളയെ കുറിച്ചോ മെഹബൂബ മുഫ്തിയെ കുറിച്ചോ യാതൊരു വിവരവുമില്ല. അവരെ ഇങ്ങനെ ഒറ്റപ്പെടുത്തരുത്. അവർ തീവ്രവാദികളല്ല. ജനാധിപത്യ സ്ഥാപനങ്ങളുടെ താൽപര്യപ്രകാരം അവരെ വിട്ടയക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു. മൂന്ന് നേതാക്കളെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ഡിഎംകെ അംഗം ദയാനിധി മാരനും രംഗത്തെത്തിയിരുന്നു.

തന്‍റെ സുഹൃത്തായ ഫാറൂഖ് അബ്ദുള്ള എവിടെയാണ്. അദ്ദേഹം വീട്ട് തടങ്കലിലാണോ എന്ന് അറയില്ല. ഒമറും മെഹ്ബൂബയും എവിടെ? ഞങ്ങള്‍ക്ക് അവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും അറിയില്ല. ഒരു സ്പീക്കര്‍ എന്ന നിലയില്‍ നിങ്ങള്‍ അംഗങ്ങളെ സംരക്ഷിക്കണമെന്നും ദയാനിധിമാരന്‍ സഭയില്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
കശ്മീരില്‍ സൈന്യത്തെ നിറയ്ക്കുന്നു | Oneindia Malayalam

കാശ്മീരില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അസാധാരണമാം വിധം സുരക്ഷാ സേനയെ വിന്യസിച്ചതോടെ കാശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വിട്ട് നില്‍ക്കണമെന്ന ആവശ്യവുമായി ഫറൂഖ് അബ്ദുള്ളയും മറ്റ് നേതാക്കളും രംഗത്തെത്തിയിരുന്നു. കാശ്മീരിന്‍റെ പ്രത്യേക പദവി നിര്‍ത്തലാക്കാന്‍ കേന്ദ്രം ഒരുങ്ങിയാല്‍ കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും തന്‍റെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു.

<strong>കേന്ദ്രത്തെ പിന്തുണച്ച് സോണിയയുടെ മണ്ഡലത്തിലെ എംഎല്‍എ; 'കാശ്മീരില്‍' കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചല്‍</strong>കേന്ദ്രത്തെ പിന്തുണച്ച് സോണിയയുടെ മണ്ഡലത്തിലെ എംഎല്‍എ; 'കാശ്മീരില്‍' കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചല്‍

<strong>പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!</strong>പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!

English summary
Mamata banerjee against Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X