കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി തന്നെ ലക്ഷ്യമിടുന്നു; ബംഗാളില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമം എന്ന് മമത ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി രാഷ്ട്രീയമായി തന്നെ ലക്ഷ്യമിടുകയാണെന്ന് മമത കുറ്റപ്പെടുത്തി. ബംഗാളില്‍ കലാപമുണ്ടാക്കി നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജെഎന്‍യുവില്‍ ചെയ്ത പോലെ ബംഗാളിലെ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

m

ബംഗാളിലെ എല്ലാ പ്രമുഖരെയും ബിജെപി ലക്ഷ്യമിടുകയാണ്. അഭിജിത് ബാനര്‍ജി ആയാലും അമര്‍ത്യാസെന്‍ ആയാലും അങ്ങനെ തന്നെ. വിദ്യാഭ്യാസ വിദഗ്ധരെയും ബിജെപി രാഷ്ട്രീയമായി ആക്രമിക്കുന്നു. ഇത്രയും വര്‍ഷമായിട്ട് നേതാജിക്ക് വേണ്ടി എന്തേലും ബിജെപി ചെയ്‌തോ. എപ്പോഴും നേതാജിയുടെ പേര് ഉപയോഗിക്കുകയാണ് അവര്‍ എന്നും മമത പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് ഞാന്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.

ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...

ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. ബിജെപി ഭരണം പിടിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. കേന്ദ്ര മന്ത്രി അമിത് ഷാ നേരിട്ടാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അദ്ദേഹം രണ്ടുതവണ തുടര്‍ച്ചയായി ബംഗാള്‍ സന്ദര്‍ശിച്ചു. മമത ബാനര്‍ജിയെ കടുത്ത ഭാഷയിലാണ് ബിജെപി നേതൃത്വം വിമര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ സംസാരിച്ച മോദിയും മമത സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മമത സര്‍ക്കാര്‍ തടയുകയാണെന്നും ജനങ്ങളിലേക്ക് എത്തിക്കുന്നില്ലെന്നുമായിരുന്നു മോദിയുടെ ആരോപണം.

പാലായില്‍ പകരം വീട്ടാന്‍ പിജെ ജോസഫ്; കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതി, മറ്റുള്ളവര്‍ക്ക് പറയാനുള്ളത്...പാലായില്‍ പകരം വീട്ടാന്‍ പിജെ ജോസഫ്; കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതി, മറ്റുള്ളവര്‍ക്ക് പറയാനുള്ളത്...

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ത്രികോണ മല്‍സരമാണ് നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ്-സിപിഎം സഖ്യം എന്നിവരാണ് മല്‍സര രംഗത്തുണ്ടാകുക. ഒട്ടേറെ തൃണമൂല്‍ , സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപി അധികാരത്തിലെത്തുമെന്ന വിശ്വാസത്തില്‍ വ്യാപകമായ ഒഴുക്കാണിപ്പോള്‍. അതേസമയം ബിജെപിക്ക് 100 സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ അവകാശപ്പെടുന്നു. തൃണമൂലിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നത് അദ്ദേഹമാണ്. അതിനിടെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും ബംഗാളില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Mamata Banerjee alleges Narendra Modi government targeting her politically
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X