Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളെ ഭയമെന്ന് എംകെ സ്റ്റാലിന്‍: പ്രസ്താവന ഐക്യ ഇന്ത്യ മഹാറാലിയില്‍

Jan 19, 2019, 5:35 pm IST

അഖിലേഷ് യാദവ്, അഭിഷേക് മനു സിംഗ്‌വി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ചേര്‍ന്ന് ഇവിഎമ്മിന്റെ പോരായ്മകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. പ്രതിപക്ഷ യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചതായി മമതാ ബാനര്‍ജി
Jan 19, 2019, 5:13 pm IST

പ്രതിപക്ഷ റാലിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്
Jan 19, 2019, 3:50 pm IST

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതിപക്ഷ റാലിയില്‍ സംസാരിക്കുന്നു
Jan 19, 2019, 3:47 pm IST

പ്രതിപക്ഷ റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംസാരിക്കുന്നു
Jan 19, 2019, 3:46 pm IST

ശത്രുഘ്‌നന്‍ സിന്‍ഹ പ്രതിപക്ഷ റാലിയില്‍
Jan 19, 2019, 3:01 pm IST

അഖിലേഷ് യാദവ് ഐക്യ ഇന്ത്യ മഹാറാലിയില്‍.
Jan 19, 2019, 1:31 pm IST

ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ഐക്യ ഇന്ത്യ മഹാറാലിയില്‍. പ്രതിപക്ഷപാര്‍ട്ടികളെ ഭയക്കുന്നുകൊണ്ടാണ് മോദി പ്രതിപക്ഷപാര്‍ട്ടികളെ ആക്രമിക്കുന്നതെന്ന് സ്റ്റാലിന്‍.
Jan 19, 2019, 12:44 pm IST

ഐക്യ ഇന്ത്യ മഹാറാലിയുടെ കൊല്‍ക്കത്തയില്‍ നിന്നുള്ള ചിത്രങ്ങള്‍.
Jan 19, 2019, 11:54 am IST

സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്, ഡിഎംകെ തലവന്‍ എംകെ സ്റ്റാലിന്‍, എന്നിവരെ മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ സ്വീകരിച്ചു.
Jan 19, 2019, 11:45 am IST

മമതാ ബാനര്‍ജി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെത്തി.

കൊല്‍ക്കത്ത: ബിജെപിക്കെതിരായ പ്രതിപക്ഷ നിരയുടെ ശക്തി പ്രകടനമാകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഐക്യ ഇന്ത്യ മഹാറാലി ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ബിജെപി ഇതര 20 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ റാലില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മഹാറാലിയില്‍ വന്‍ ജനപങ്കാളിത്തമാണ് മമത പ്രതീക്ഷിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അമിത്ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്രക്ക് ആദ്യം മമതയും പിന്നീട് സുപ്രീംകോടതിയും അനുമതി നിഷേധിച്ച മണ്ണില്‍ പ്രതിപക്ഷത്തിന്റെ ശക്തി വിളിച്ചോതുകയാണ് മമതയുടെ ലക്ഷ്യം. വിശദാംശങ്ങള്‍ ഇങ്ങനെ..

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പ്രതിപക്ഷ നിരയുടെ ഐക്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മമത ഐക്യ ഇന്ത്യ മഹാറാലി നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാലിക്ക് എത്തില്ലെങ്കിലും മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ റാലിയില്‍ പങ്കെടുക്കും. റാലിയില്‍ എത്തില്ലെങ്കിലും പിന്തുണയറിയിച്ച് രാഹുല്‍ ഗാന്ധിക്ക് മമത ബാനര്‍ജിക്ക് കത്ത് അയച്ചു. മമതാ ദി എന്നഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ മുഴുവന്‍ പ്രതിപക്ഷവും ബിജെപിക്കെതിരെ ഒരുമിച്ചു കഴിഞ്ഞുവെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്.

rally-1547
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+