തൃണമൂലിൽ ചേരാൻ ക്ഷണം ലഭിച്ചു: ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ സഖ്യം ശക്തമാക്കേണ്ട സമയമായെന്ന് അഖില്‍ ഗൊഗോയി
കൊൽക്കത്ത: രാജ്യത്ത് ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെ അണിനിരത്തുന്നതിന് മമതാ ബാനർജിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടെ തൃണമൂലിനെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം. ഇതിന് മുന്നോടിയായാണ് എംഎൽഎയും പൌരത്വ പ്രക്ഷോഭ നേതാവുമായ അഖിൽ ഗോഗോയിയെ തൃണമൂലിലേക്ക് ക്ഷണിക്കുന്നത്. ബിജെപി- ആർഎസ്എസ് സഖ്യത്തിനെതിരെ പ്രവർത്തിക്കാൻ മമതാ ബാനർജി തന്നെ ക്ഷണിച്ചതായി അസം എംഎൽഎ അഖിൽ തന്നെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊല്‍ക്കത്തയിലെത്തി രണ്ട് തവണ മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നു. അസമില്‍ തൃണമൂല്‍ കോൺഗ്രസിന്റെ സാരഥ്യം ഏറ്റെടുക്കാമോ എന്ന് എന്ന് തന്നോട് ചോദിച്ചിരുന്നുവെന്നും അഖിൽ വെളിപ്പെടുത്തി. എന്നാൽ അക്കാര്യത്തില്‍ ഇതുവരെയും ഒരു തീരുമാനം എടുത്തിട്ടില്ലെന്നും അഖിൽ കൂട്ടിച്ചേർത്തു. ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന് പിന്തുണ നൽകുകയാണ് എന്റെ രാഷ്ട്രീയ പാർട്ടിയായ രൈജർ ദൾ. രാജ്യം ഇപ്പോള്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ അടിയന്തരാവസ്ഥ സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നപോലെ പ്രവര്‍ത്തിക്കേണ്ട സമയമായെന്നും അഖില്‍ ഗൊഗോയി പറഞ്ഞു.

2019 ഡിസംബറിൽ പൌരത്വ നിയമപ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ അഖിൽ ഗോഗോയ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് അസം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തുടർന്ന് ശിവസാഗർ നിയമസഭാ മണ്ഡലച്ചിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ജൂലൈ ഒന്നിന് പ്രത്യേക എൻഐഎ കോടതിയുടെ ഉത്തരവിലാണ് ഗോഗോയ് ജാമ്യം നേടി പുറത്തുവരുന്നത്.

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്തിയാണ് അസം പോലീസ് അഖിലിനെ അറസ്റ്റ് ചെയ്തത്. ഉത്തരവാദപ്പെട്ട ഒരു പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയ്‌ക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകാന്‍ ഞാനും എന്റെ പാര്‍ട്ടിയും തയ്യാറാണെന്നാണ് അഖിൽ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അഖിൽ ചൂണ്ടിക്കാണിക്കുന്നു.

2021 ഏപ്രില്‍-മെയ് മാസത്തില്‍ നടന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് അഖില്‍ ഗൊഗോയി വിജയിച്ചത്. അസമിലെ ശിവ് സാഗര്‍ മണ്ഡലത്തില്‍ നിന്ന് രെയ്ജർ ദൾ ടിക്കറ്റിലാണ് അഖില്‍ ഗൊഗോയി മത്സരിച്ച് വിജയിച്ചത്. ജയിലില്‍ കിടന്നുകൊണ്ടാണ് അദ്ദേഹം സിബ്സാഗറില്‍ നിന്നും മത്സരിച്ചത്. സിബ്സാഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരഭി രജ്കോന്‍വാരിയെ പരാജയപ്പെടുത്തിക്കൊണ്ട് എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് അഖില്‍ ഗൊഗോയി സ്വന്തമാക്കിയത്.

അസമില്‍ നിന്നുള്ള കര്‍ഷകനേതാവും വിവരാവകാശ പ്രവര്‍ത്തകനുമാണ് അഖില്‍ ഗൊഗോയി നേരത്തെ അഴിമതിയ്ക്കെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. അദ്ദേഹം കൃഷക് മുക്തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടനയുടെ നേതാവെന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി ബിജെപിയും ആർഎസ്എസും ജനങ്ങളെ വിഭജിക്കുകയാണെന്നാണ് അസമിലെ ബിജെപി സർക്കാരിന്റെ വിമർശകനായ അഖിൽ ചൂണ്ടിക്കാണിക്കുന്നത്.

ഗുവാഹത്തിയിലെ കോട്ടണ്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇടതുപക്ഷ ആശയങ്ങളോടുള്ള താൽപ്പര്യം മൂലം രാഷ്ട്രീയ പ്രവേശം നടത്തിയ നേതാവായിരുന്നു അഖിൽ. സിപിഐഎംഎല്‍ നേതാവായ സന്തോഷ് റാണയോടൊപ്പമായിരുന്നു തുടക്ക കാലത്ത് പ്രവർത്തിച്ചിരുന്നത്. 1975ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്യത്ത് പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചതുപോലെ ബിജെപിക്കെതിരെ ഒന്നിക്കേണ്ട സമയമാണ് ഇതെന്നാണ് ഗോഗോയ് ചൂണ്ടിക്കാണിക്കുന്നത്.
Recommended Video

2019ല്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അസമില്‍ അതിനെ മുന്നില്‍ നിന്ന് നയിച്ചത് അഖില്‍ ഗൊഗോയി ആയിരുന്നു. ഇതോടെയാണ് തുടര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് 2019 ഡിസംബര്‍ 8ന് അസമിലെ ജോര്‍ഹട്ടിൽ നിന്ന് അഖില്‍ ഗൊഗോയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അഖിലിന് വോയിസ്റ്റ് ബന്ധം കൂടി ആരോപിച്ച് കേസ് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അഖിൽ ജയിൽമോചിതനാവുന്നത്.












Click it and Unblock the Notifications