പെഗാസസ് വിവാദം; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം..പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ട് മമത
ദില്ലി; പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പെഗാസെസ് വിവാദത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്നും അവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പുതിയ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ നേരിൽ കാണുന്ന കീഴ്വഴക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

കൊവിഡ് സാഹചര്യം,വാക്സിൻ , ബംഗാളിനെ ബംഗ്ലാ എന്ന് പുനർനാമകരണം ചെയ്യുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്, അവർ പറഞ്ഞു.പശ്ചിമ ബംഗാളിന് കൂടുതൽ വാക്സീൻഡോസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മമത കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനസംഖ്യ അനുസരിച്ച് ബംഗാളിന് വളരെ കുറവ് വാക്സിൻ മാത്രമാണ് ലഭിച്ചത്.
ജനസംഖ്യ അടിസ്ഥാനത്തിലാകണം വാക്സിൻ വിതരണം.മൂന്നാം തരംഗത്തിന് മുൻപ് വാക്സിൻ വിഹിതം ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാളിലെ വികസന വിഷയങഅങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് മമത് പറഞ്ഞു.
Recommended Video
അതേസമയം 2024 ൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമോയെന്ന ചോദ്യത്തിന് അതൊക്കെ താനെ ഉണ്ടാകുമെന്നായിരുന്നു മമതയുടെ പ്രതികണം. ഇന്ന് ദില്ലിയിലെത്തിയ മമത മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ തലപ്പത്ത് മമതയായിരിക്കുമെന്ന പ്രചരണങ്ങൾക്കിടെയാണ് കൂടിക്കാഴ്ച. ഉടൻ അവർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications