കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ ബിജെപിയുടെ പാവയാവുന്നു, മഹാരാഷ്ട്ര ഗവര്‍ണക്കെതിരെ മമതാ ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണര്‍ നടപടിയില്‍ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭരണഘടനാ പദവിയില്‍ ഉള്ളവര്‍ ബിജെപിയുടെ മുഖപത്രം പോലെയോ അതല്ലെങ്കില്‍ അവരുടെ പാവയായോ പ്രവര്‍ത്തിക്കുകയാണെന്ന് മമത ആരോപിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ പ്രവര്‍ത്തി ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.

1

ഇത്തരം ആളുകള്‍ ബദലായി മറ്റൊരു ഭരണമാണ് ചില സംസ്ഥാനങ്ങളില്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഭരണത്തിന് പകരമായി ഇവരുടെ നേതൃത്വത്തിലുള്ള ഭരണമാണ് ഇവരുടെ ലക്ഷ്യം. അവരുടെ ആഗ്രഹവും അത് തന്നെ. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ഇത്തരം ആളുകള്‍ അവരുടെ അധികാര പരിധി ലംഘിച്ചാണ് പല കാര്യങ്ങളും ചെയ്യുന്നതെന്നും മമത കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞകള്‍ ലംഘിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും മമത പറഞ്ഞു.

ഇത്തരം ആളുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഭരണഘടനാ പദവികളെ കുറിച്ച് സാധാരണ ഞാന്‍ സംസാരിക്കാറില്ല. എന്നാല്‍ കുറച്ച് പേര്‍ ബിജെപിക്ക് വേണ്ടിയാണഅ പ്രവര്‍ത്തിക്കുന്നത്. എന്റെ സംസ്ഥാനത്തും ഇത് തന്നെയാണ് നടക്കുന്നത്. നിങ്ങള്‍ കാണുന്നുണ്ട്, എന്താണ് നടക്കുന്നത്. ഇവര്‍ ബദല്‍ ഭരണത്തിനാണ് ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ്. ഇത്തരം സംവിധാനങ്ങള്‍ ഭരണഘടന പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. അവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും മമത ആവശ്യപ്പെട്ടു. ബംഗാളില്‍ മമതയും ഗവര്‍ണറുമായി നിരവധി വിഷയങ്ങളില്‍ പരസ്യമായ പോര് നടന്നിരുന്നു. അതേസമയം മഹാരാഷ്ട്രയില്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത വര്‍ധിച്ചെന്നാണ് സൂചന.

 ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ കാണും... 45 ബിജെപി എംഎല്‍എമാര്‍ ബന്ധപ്പെട്ടെന്ന് ശിവസേന ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ കാണും... 45 ബിജെപി എംഎല്‍എമാര്‍ ബന്ധപ്പെട്ടെന്ന് ശിവസേന

English summary
mamata banerjee attacks maharashtra governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X