കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെയും കോണ്‍ഗ്രസിനെയും തള്ളി പുതിയ രാഷ്ട്രീയ സഖ്യം!! ചന്ദ്രശേഖര റാവുവും മമതയും!!

Google Oneindia Malayalam News

ഹൈദരാബാദ്: ഇന്ത്യയില്‍ ദേശീയ തലത്തിലുള്ള സഖ്യം രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ക്ഷണത്തെ പിന്തുണച്ച് മമതാ ബാനര്‍ജി. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒഴിവാക്കി ദേശീയ സഖ്യം രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ക്ഷണമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ചിട്ടുള്ളത്. ഹൈദരാബാദ് എംപി അസുദ്ധീന്‍ ഒവെസിയും ഉള്‍പ്പെട്ടതായിരിക്കും സഖ്യം.

മമതാ ബാനര്‍ജി ഫോണിലാണ് ദേശീയ സഖ്യം രൂപീകരിക്കാനുള്ള നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതിന് ചന്ദ്രശേഖര റാവുവിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നാണ് മമതാ ബാനര്‍ജി വ്യക്തമാക്കിയത്. മമതാ ബാനര്‍ജിയെപ്പോലെയോ ചന്ദ്രബാബു നായിഡുവിനെപ്പോലെയോ ഉള്ള നേതാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ സാന്നിധ്യമുറപ്പിക്കേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

 രാജ്യത്തിന് വേണ്ടത് മാറ്റം

രാജ്യത്തിന് വേണ്ടത് മാറ്റം


ഇന്ത്യന്‍ രാഷ്ടീയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് മികച്ച പങ്കുവഹിക്കാന്‍ തയ്യാറാണെന്ന് ശനിയാഴ്ച തന്നെ തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ കാത്തിരിക്കുന്നത് മാറ്റത്തിന് വേണ്ടിയാണ്. ബിജെപിയ്ക്ക് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുതിയതായി എന്തെങ്കിലും സംഭവിക്കുമെന്ന് കരുതാന്‍ സാധിക്കുമോ? ദേശീയ സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇതില്‍ രഹസ്യമൊന്നുമില്ലെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ക്കുന്നു. ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയായാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വിവിധ സമുദായ നേതാക്കള്‍ക്കും അദ്ദേഹവുമായി നേരിട്ട് കൂടിക്കാഴ്ച നടത്താമെന്നും നേതാക്കള്‍ നിരീക്ഷിക്കുന്നു.

 കര്‍ഷകര്‍ക്ക് വേണ്ടി എന്തു ചെയ്തുു

കര്‍ഷകര്‍ക്ക് വേണ്ടി എന്തു ചെയ്തുു


കര്‍ഷകര്‍ക്കുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവില 500 രൂപയാക്കി ഉയര്‍ത്തണമെന്നും കര്‍ഷകരുടെ സങ്കടങ്ങളെ അഭിമുഖീകരിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ അത് ചെയ്തോ? കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കില്ലെന്ന് അറിയാമെന്നും അദ്ദേഹം പറയുന്നു. കര്‍ഷകര്‍ക്കുള്ള തങ്ങളുടെ പദ്ധതികള്‍ പുരോഗനാത്മകമായിരിക്കുമെന്നും റാവു പറയുന്നു.

 മോദി സുഹൃത്ത്, ബിജെപിയ്ക്ക് എതിരല്ല

മോദി സുഹൃത്ത്, ബിജെപിയ്ക്ക് എതിരല്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുഹൃത്തെന്ന് വിശേഷിപ്പിച്ച റാവു ദേശീയ സഖ്യം ബിജെപിയ്ക്കോ മോദിയ്ക്കോ എതിരല്ലെന്നും റാവു കൂട്ടിച്ചേര്‍ക്കുന്നു. രാജ്യത്തിന്റെ മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്ക് മാത്രമാണ് എതിരെന്നും ടിആര്‍എസ് തലവന്‍ കൂട്ടിച്ചേര്‍ക്കുന്നു. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കും കോണ്‍ഗ്രസ് നേതൃത്വ നല്‍കുന്ന യുപിഎയ്ക്കും പുറമേ പ്രാദേശിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സഖ്യത്തിന് രൂപം നല്‍കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

 ബജറ്റ് തര്‍ക്കത്തില്‍

ബജറ്റ് തര്‍ക്കത്തില്‍

ആന്ധ്രാപ്രദേശില്‍ ബജറ്റില്‍ തുക വകയിരുത്തിയത് സംബന്ധിച്ച് ബിജെപിയും എന്‍ഡിഎ സഖ്യത്തിലെ തെലുഗു ദേശം പാര്‍ട്ടിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചന്ദ്രശേഖര റാവു ദേശീയ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ മാസം സഖ്യത്തില്‍ തുടരുമെന്ന് തെലുഗുദേശം പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. എന്‍ടി രാമറാവുവിന്റെ ചന്ദ്രേശേഖര റാവുവിന്റെ തെലുഗുദേശം പാര്‍ട്ടിയുടെ ഭാഗമാണ് കെ ചന്ദ്രശേഖര റാവു. 1989 മുതല്‍ ദേശീയ സഖ്യത്തിന്റെ ഭാഗമാണ് റാവു.

<strong>ത്രിപുരയിലെ പരിപ്പ് കര്‍ണാടകയില്‍ വേവില്ല! മോദീ തരംഗമുണ്ടാവില്ലെന്നും സിദ്ധരാമയ്യ, ബിജെപിയ്ക്ക് ഇരുട്ടടി!</strong>ത്രിപുരയിലെ പരിപ്പ് കര്‍ണാടകയില്‍ വേവില്ല! മോദീ തരംഗമുണ്ടാവില്ലെന്നും സിദ്ധരാമയ്യ, ബിജെപിയ്ക്ക് ഇരുട്ടടി!

English summary
Telangana Chief Minister K Chandrasekhar Rao's call for a national political formation without the BJP and the Congress has got support from his West Bengal counterpart Mamata Banerjee and a few others, including Hyderabad lawmaker Asaduddin Owaisi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X