കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ ഞെട്ടിച്ച് മമത; അവസാന നിമിഷം യാത്ര റദ്ദാക്കി, ഉപയോഗമില്ലാത്ത യാത്രക്കില്ലെന്ന് കത്ത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കരുത്തുള്ള വനിതാ നേതാവാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. പലപ്പോഴും അവരുടെ നിലപാടുകള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ വീണ്ടും മമത വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. നേരത്തെ തീരുമാനിച്ച ചൈനാ പര്യടനത്തില്‍ നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് അവര്‍ പിന്മാറി.

സന്ദര്‍ശനത്തില്‍ ഒരു നേട്ടവുമില്ലെന്നും യാത്ര റദ്ദാക്കുകയാണെന്നുമാണ് മമതാ ബാനര്‍ജി ചൈനയെ അറിയിച്ചത്. എട്ട് ദിവസത്തെ ചൈനീസ് സന്ദര്‍ശമായിരുന്നു നേരത്തെ തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ചൈനയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള വന്‍ സംഘവും മമതയ്‌ക്കൊപ്പം ചൈനയിലേക്ക് പുറപ്പെടേണ്ടിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രി മമത ചൈനയിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചു. ചൈനീസ് ഭരണകൂടത്തിന് ഒരു കത്തയക്കുകയും ചെയ്തു. അസ്വാഭാവിക നീക്കങ്ങള്‍ ഇങ്ങനെ....

ചൈനയുടെ ആവശ്യം അംഗീകരിച്ചില്ല

ചൈനയുടെ ആവശ്യം അംഗീകരിച്ചില്ല

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തണമെന്ന് മമതാ ബാനര്‍ജി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ അഭ്യര്‍ഥന ചൈനീസ് ഭരണകൂടം അംഗീകരിക്കാതിരുന്നതാണ് മമത നിലപാട് മാറ്റാന്‍ കാരണം. നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ അവസരമില്ലാതെ വെറുതെ ചൈനയിലേക്ക് പോകുന്നതുകൊണ്ട് കാര്യമില്ലെന്ന് മമത നിലപാടെടുക്കുകയായിരുന്നു.

എട്ട് ദിവസം വ്യത്യസ്ത പരിപാടികള്‍

എട്ട് ദിവസം വ്യത്യസ്ത പരിപാടികള്‍

ബെയ്ജിങ്, ഷാങ്ഹായ് എന്നീ നഗരങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മമതയ്ക്ക് പദ്ധതിയുണ്ടായിരുന്നു. ഷാങ്ഹായില്‍ ചൈനീസ് വ്യവസായികളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. എട്ട് ദിവസങ്ങളിലും വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ മുതിര്‍ന്ന ചൈനീസ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അനുമതി ലഭിച്ചിരുന്നില്ല.

ഇന്ത്യന്‍ സംഘത്തിന്റെ നേതൃത്വം

ഇന്ത്യന്‍ സംഘത്തിന്റെ നേതൃത്വം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി എന്ന നിലയിലായിരുന്നില്ല മമതയുടെ ചൈനീസ് പര്യടനം തീരുമാനിച്ചത്. ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയായിരുന്നു മമതയുടെ യാത്ര നടക്കേണ്ടിയിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര വകുപ്പ് മുന്‍കൈയ്യെടുത്ത് നടത്തുന്ന വിവിധ പരിപാടികളാണ് മമതയുടെ സന്ദര്‍ശനത്തിനിടെ ആസൂത്രണം ചെയ്തിരുന്നത്.

ഒരുക്കം പോരെന്ന് മമത

ഒരുക്കം പോരെന്ന് മമത

യോഗങ്ങളുടെ ഒരുക്കും അനിയോജ്യമായ രീതിയില്‍ നടന്നില്ലെന്ന് മമതാ ബാനര്‍ജി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അയച്ച കത്തില്‍ വിശദമാക്കി. യാത്ര റദ്ദാക്കുകയാണെന്നും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സംഭവം ബാധിക്കുമോ എന്ന ആശങ്ക രാഷ്ട്രയ നിരീക്ഷകര്‍ പങ്കുവച്ചു.

English summary
Mamata Banerjee cancels China visit over rejection of meeting request
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X