കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദി പെരുമാറ്റ ചട്ടം'; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ ഭാഷയില്‍ മമത ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ (എംസിസി) പേര് മാറ്റണമെന്ന് മമത ആവശ്യപ്പെട്ടു. ഇനി മോദി പെരുമാറ്റ ചട്ടം എന്നാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് മമതയുടെ ആവശ്യം. ജനങ്ങളുടെ വേദനകള്‍ പങ്കുവെക്കുന്നതില്‍ നിന്ന് ഒരു ശക്തിക്കും തന്നെ തടയാന്‍ ആവില്ല. കൂച്ച് ബെഹാറില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കമ്മീഷന്‍. മൂന്ന് ദിവസമാണ് വിലക്ക്. എന്നാല്‍ നാലാമത്തെ ദിവസം ഞാന്‍ അവിടെയുണ്ടാകുമെന്നും മമത ട്വീറ്റ് ചെയ്തു.

m

നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നടന്ന ഇന്നലെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടി. കേന്ദ്രസേനയുടെ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മറ്റൊരിടത്ത് ഒരാളും കൊല്ലപ്പെട്ടു. കൂച് ബെഹാര്‍ ജില്ലയില്‍ സിതല്‍കുചി മണ്ഡലത്തിലാണ് വ്യാപക സംഘര്‍ഷമുണ്ടായത്. മണ്ഡലത്തില്‍ സംഘര്‍ഷമുണ്ടായ ബൂത്തിലെ പോളിങ് മാറ്റിവച്ചു.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

തൃശൂരിലെ ചെങ്കോട്ടകള്‍ വീഴും; രണ്ടിടത്ത് അട്ടിമറി ജയം, 9 മണ്ഡലങ്ങള്‍ വരെ പിടിക്കുമെന്ന് കോണ്‍ഗ്രസ്തൃശൂരിലെ ചെങ്കോട്ടകള്‍ വീഴും; രണ്ടിടത്ത് അട്ടിമറി ജയം, 9 മണ്ഡലങ്ങള്‍ വരെ പിടിക്കുമെന്ന് കോണ്‍ഗ്രസ്

സംഭവങ്ങളുടെ എല്ലാം ഉത്തരവാദിത്തം അമിത് ഷാക്കാണ്. അക്രമങ്ങളുടെ ഗൂഢാലോചന നടത്തിയത് അമിത് ഷായാണ്. കേന്ദ്ര സേന നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ അമിത് ഷാ രാജിവെക്കണമെന്നും മമത ആവശ്യപ്പെട്ടു. ഹമീദുല്‍ ഹഖ്, ഹമീഉല്‍ ഹഖ്, മനീറുല്‍ ഹഖ്, നൂര്‍ ആലം എന്നിവരാണ് കൊല്ലപ്പെട്ടത്. ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു.

വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം

English summary
Mamata Banerjee criticized Election Commission, says rename MCC as Modi Code of Conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X