കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിച്ച് മമത... മോദിയെ മറികടന്ന് പുതിയ പ്രഖ്യാപനം, ഒരു വര്‍ഷം സൗജന്യം, ലക്ഷ്യം തിരഞ്ഞെടുപ്പോ?

Google Oneindia Malayalam News

കൊല്‍ക്കത്ത/ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാന വിഷയം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കാലാവധി നീട്ടി എന്നതാണ്. പദ്ധതിയുടെ ഭാഗമായി ഏപ്രിലില്‍ തുടങ്ങിയ സൗജന്യ ധാന്യ വിതരണം നവംബര്‍ വരെ നീട്ടി. അഞ്ച് മാസം കൂടി സൗജന്യ അരിയോ ഗോതമ്പോ ലഭിക്കുക എന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണമുള്ള കാര്യമാണ്.

എന്നാല്‍ പശ്ചിമ ബംഗാളില്‍ മോദിയുടെ പ്രഖ്യാപനം കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ മാത്രം ലക്ഷ്യമിട്ടല്ല. ബിജെപിക്ക് അത് വോട്ട് പിടിക്കാനുള്ള പ്രധാന ആയുധം കൂടിയാണ്. അടുത്ത വര്‍ഷം ഏപ്രില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ വജ്രായുധം. ഇക്കാര്യം മനസിലാക്കിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മോദിയുടെ പ്രഖ്യാപനത്തെ വെല്ലുന്ന പുതിയ പ്രഖ്യാപനം നടത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

മമതയുടെ പ്രഖ്യാപനം

മമതയുടെ പ്രഖ്യാപനം

2021 ജൂണ്‍ വരെ പാവപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ നല്‍കുമെന്നാണ് മമതയുടെ പ്രഖ്യാപനം. കൊറോണക്ക് പുറമെ ഉംപുന്‍ ചുഴലിക്കാറ്റ് കൂടി പ്രതിസന്ധി സൃഷ്ടിച്ച സംസ്ഥാനമാണ് ബംഗാള്‍. ഇവിടെ സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനം ജനങ്ങളെ സഹായിക്കാനാണ് എന്ന് പ്രത്യക്ഷത്തില്‍ തോന്നുകയും ചെയ്യും.

മോദി 5, മമത 12

മോദി 5, മമത 12

നരേന്ദ്ര മോദി അഞ്ച് മാസം പാവപ്പെട്ടവര്‍ക്ക് അരി വാഗ്ദാനം ചെയ്തപ്പോള്‍ മമത ബാനര്‍ജി 12 മാസം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. ഫലത്തില്‍ നവംബര്‍ വരെ കേന്ദ്രം നല്‍കുമെന്ന് അറിയിച്ചുകഴിഞ്ഞു. ഇതാകട്ടെ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകുമോ എന്ന ആശങ്ക മമതയ്ക്കുണ്ട്.

പ്രധാന മല്‍സരം ഇവര്‍ തമ്മില്‍

പ്രധാന മല്‍സരം ഇവര്‍ തമ്മില്‍

അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ പ്രധാന മല്‍സരം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റം തൃണമൂലിനെ അമ്പരപ്പിച്ചിട്ടുണ്ട്. നാലില്‍ നിന്ന് 18ലേക്കാണ് ബിജെപി കുതിച്ചത്.

ഓരോ പദ്ധതിയും സംശയത്തോടെ

ഓരോ പദ്ധതിയും സംശയത്തോടെ

ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓരോ പദ്ധതിയും വളരെ സംശയത്തോടെയാണ് മമത ബാനര്‍ജി കാണുന്നത്. മോദിയുടെ പ്രഖ്യാപനം രാജ്യം മൊത്തം വ്യാപകമാണെങ്കിലും ബംഗാളിലെ തൃണമൂല്‍ നേതാക്കള്‍ ഇതിന് പിന്നിലെ രാഷ്ട്രീയമാണ് ഇപ്പോള്‍ അവലോകനം ചെയ്യുന്നത്.

1000 കോടി ഉടന്‍ നല്‍കി

1000 കോടി ഉടന്‍ നല്‍കി

തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇനിയും ജനോപകാരപ്രദമായ പ്രഖ്യാപനങ്ങള്‍ ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടി മമത നടത്തിയേക്കാം. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി 1000 കോടി രൂപയുടെ സഹായം അനുവദിക്കണമെന്നും ഉംപുന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ മമത പ്രഖ്യാപിച്ചിരുന്നു. മോദി ഉടന്‍ അനുവദിക്കുകയും ചെയ്തു.

Recommended Video

cmsvideo
TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam
നല്ല പിള്ള ചമയുന്ന തിരക്കില്‍

നല്ല പിള്ള ചമയുന്ന തിരക്കില്‍

ബംഗാളില്‍ മമതയും ബിജെപിയും നല്ല പിള്ള ചമയുന്ന തിരക്കിലാണ്. ഉംപുന്‍ ചുഴലിക്കാറ്റില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ മോദി സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്നും ഇതുതന്നെ. മോദി സര്‍ക്കാര്‍ ബംഗാളിലെ ജനങ്ങളുടെ കഷ്ടത കണ്ടില്ലെന്ന് നടിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ ആയുധമാക്കും.

മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍

മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍

മോദിയുടെ പ്രഖ്യാപനം രാജ്യത്തെ പാവപ്പെട്ടവരുടെ പ്രതിസന്ധി മറികടക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി മാത്രമാണ് വിലയിരുത്തേണ്ടിയിരുന്നത്. എന്നാല്‍ മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍ മമത ബാനര്‍ജി കൂടി പ്രഖ്യാപിച്ചതോടെയാണ് ഇതിന് പിന്നിലെ രാഷ്ട്രീയം ചര്‍ച്ചയായത്. അതുകൊണ്ടുതന്നെ കേന്ദ്രം മാത്രമല്ല, സംസ്ഥാനവും ജനക്ഷേമത്തില്‍ മുന്നിലാണ് എന്ന് തെളിയിക്കുകയാണ് മമത.

കേന്ദ്രത്തെ കൊട്ടി മമത

കേന്ദ്രത്തെ കൊട്ടി മമത

അടുത്ത വര്‍ഷം ജൂണ്‍ വരെ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച മമത കേന്ദ്രത്തിനെ ഒന്ന് കൊട്ടാനും മറന്നില്ല. കേന്ദ്രസര്‍ക്കാരിനേക്കാള്‍ മികച്ച ഗുണമുള്ള റേഷനാണ് ബംഗാള്‍ സര്‍ക്കാരിന്റേത് എന്ന് മമത പറഞ്ഞു. ബംഗാളിലെ 60 ശതമാനം ആളുകള്‍ക്ക് മാത്രമാണ് കേന്ദ്രത്തിന്റെ റേഷന്‍ നല്‍കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.

മറ്റൊരു സംഖ്യം കൂടി

മറ്റൊരു സംഖ്യം കൂടി

അതേസമയം, ബിജെപിയെയും തൃണമൂലിനെയും ശത്രു സ്ഥാനത്ത് നിര്‍ത്തി മറ്റൊരു സംഖ്യം കൂടി ബംഗാളില്‍ സജീവമാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ചാണ് ഇത്തവണ മമതയെയും ബിജെപിയെയും നേരിടുന്നത്. കഴിഞ്ഞാഴ്ച ഇരുകക്ഷികളും സംയുകത്മായി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു.

കാലിടറാന്‍ കാരണം

കാലിടറാന്‍ കാരണം

ബിജെപിയുടെ മുന്നേറ്റമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനും ബംഗാളില്‍ കാലിടറാന്‍ കാരണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വന്‍ കുതിപ്പാണ് ബിജെപി നടത്തിയിരിക്കുന്നത്. സിപിഎം-കോണ്‍ഗ്രസ് സഖ്യമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക. വോട്ടുകള്‍ ചിതറിപ്പോകരുത് എന്ന നിര്‍ബന്ധമാണ് ഈ സഖ്യത്തിന് കാരണം.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

കഴിഞ്ഞദിവസം സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വിശദമായ സഖ്യ ചര്‍ച്ച നടന്നു. താഴെതട്ട് മുതല്‍ സഖ്യം പ്രവര്‍ത്തിക്കണമെന്നാണ് യോഗത്തിലെ ധാരണ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടായെങ്കിലും താഴെ തട്ടില്‍ എത്തിയില്ല. അതാണ് ഫലം കാണാതെ പോയത്. സിപിഎമ്മും കോണ്‍ഗ്രസും സഖ്യം ചേരുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. മതേതര വോട്ടുകള്‍ ചിതറിയാല്‍ തങ്ങള്‍ അനുകൂലമായ സാഹചര്യമുണ്ടാകുമെന്ന് ബിജെപി കണക്കു കൂട്ടുന്നു.

English summary
Mamata Banerjee declares Free Ration till June 2021 Minutes after Narendra Modi speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X