കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവുകേന്ദ്രം ബംഗാളില്‍ നിര്‍മിക്കില്ല: ജനസംഖ്യാ രജിസ്റ്ററും തള്ളി മമതാ ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അസമിലെയും കര്‍ണാടകത്തിലെയും പോലെ വിദേശികളായ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടവറകള്‍ നിര്‍മിക്കുല്ലെന്നുമാണ് മമതാ ബാനര്‍ജി വ്യക്തമാക്കിയത്. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല എന്നുള്ളത്
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് പറയുന്നത്. സംസ്ഥാനത്ത് തടവറകള്‍ നിര്‍മിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. നമ്മള്‍ നിര്‍മിച്ചാല്‍ മാത്രം വരുന്നതാണെന്നും ഉത്തര്‍ഖന്യയില്‍ ഒരു യോഗത്തില്‍ മമതാ ബാനര്‍ജി വ്യക്തമാക്കി.

കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ കൊക്കോണിക്സ്‌ ജനവരിയിലെന്ന് മുഖ്യമന്ത്രി കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ കൊക്കോണിക്സ്‌ ജനവരിയിലെന്ന് മുഖ്യമന്ത്രി

1985ലെ അസം അക്കോര്‍ഡിന്റെ ഭാഗമായതുകൊണ്ടാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയത്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തില്‍ ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍, ആള്‍ അസം ഗാന സംഗ്രം പരിഷത്ത് എന്നീവര്‍ ചേര്‍ന്ന് ആറ് വര്‍ഷം നീണ്ട മൂവ്മെന്റ് ആരംഭിച്ചത്. അനധികൃത താമസക്കാരായ ബംഗ്ലാദേശികളെ തടവിലാക്കുകയോ നാടുകടത്തുകയോ വേണമെന്നായിരുന്നു ഇവരുന്നയിച്ച ആവശ്യം. എന്നാല്‍ ഇത് ബംഗാളില്‍ നടപ്പിലാക്കില്ല. ഇവിടത്തെ സര്‍ക്കാരിനെ നയിക്കുന്നത് നമ്മളാണെന്നും മമതാ പറയുന്നു.

mamata-new8-

അസമിലെ പരിഷ്കാരങ്ങള്‍ 1985 അക്കോര്‍ഡ് അനുസരിച്ചാണ്. അവിടെ അധികാരത്തിലിരിക്കുന്നത് ബിജെപിയും. എന്നാല്‍ ബംഗാളില്‍ അധികാരത്തിലിരിക്കുന്നത് നമ്മളായതിനാല്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്നും മമതാ ഉറപ്പുനല്‍കുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതിബില്ലിനെയും തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നുവെന്നും മമതാ കൂട്ടിച്ചേര്‍ക്കുന്നു.

പൗരത്വ ഭേദഗതിബില്ല് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ്. ആറ് വര്‍ഷത്തില്‍ കുറയാത്ത കാലയളവ് ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് മാത്രമാണ് ഇതുവഴി ഇന്ത്യന്‍ പൗരത്വം ലഭിക്കുക. അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇതിന്റെ വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുമ്പേയാണ് കര്‍ണാടത്തിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിന് തടവറകള്‍ നിര്‍മിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയത്.

English summary
Mamata Banerjee denies NRC and detention centre in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X