കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മമത-ബിജെപി പോരിന് അന്ത്യമില്ല, സ്മൃതിയുടെയും യോഗിയുടേയും റാലിക്ക് അനുമതി നിഷേധിച്ചു!!

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മെയ് 15ന് കൊല്‍ക്കത്തയില്‍ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതായി ബിജെപി. സൗത്ത് കൊല്‍ക്കത്തയില്‍ മെയ് 15ന് വൈകുന്നേരം 3 മണിക്കുള്ള റാലിക്ക് ബിജെപി അനുമതി തേടിയിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റാലിക്കുള്ള അനുമതിയും നിഷേധിച്ചിട്ടുണ്ട്.

ബിജെപി 301 സീറ്റുകള്‍ നേടും, മോദി തരംഗം വീണ്ടും രാജ്യത്ത് ആഞ്ഞടിക്കും: ഷാനവാസ് ഹുസൈന്‍

5 ലോക്‌സഭ സീറ്റുകളിലേക്കുള്ള റാലി മെയ് 15ന് നടത്താന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. സ്മൃതി ഇറാനി നാളെ വരാനിരിക്കെ ജാദവ് പൂരിലെ റാലിക്കുള്ള അനുമതിയും കമ്മീഷന്‍ അവസാന നിമിഷം നിഷേധിച്ചുവെന്ന് ബിജെപിയുടെ സുനില്‍ ദിയോദര്‍ പറയുന്നു.

mamata-yogi-smrithi-1

ജാദവ്പൂരില്‍ റാലി നടത്താന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും പദ്ധതിയിട്ടിരുന്നു. പക്ഷേ സംസ്ഥാന ഭരണകൂടം റാലിയുടെ തലേദിവസം ഷായുടെ ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതി പിന്‍വലിച്ചുവെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍ ദില്ലിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കു കുത്തിയായി നിര്‍ത്തി സംസ്ഥാന സര്‍ക്കാരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


'ഇത് ജനാധിപത്യത്തിന്റെ കൊലപാതകം ആണ്, ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. പ്രധാന നേതാക്കള്‍ക്ക് പോലും റാലി നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പിന്റെ അര്‍ഥമെന്താണെന്നും ജാവ്‌ദേക്കര്‍ ചോദിച്ചു. പശ്ചിമബംഗാള്‍ ഭരണകൂടം ഷായുടെയും മറ്റു പ്രമുഖ ബിജെപി നേതാക്കളുടെയും തിരഞ്ഞെടുപ്പ് പരിപാടികള്‍ക്കും റാലികള്‍ക്കും അനുമതി നിഷേധിച്ച് കൊണ്ടിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ബാനര്‍ജിയുടെ സ്വേച്ഛാധിപത്യ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

English summary
Mamata Banerjee denies permission to rallies of Smriti Irani and Yogi Adithyanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X