കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഭാഷ് ചന്ദ്രബോസ് മരിച്ചതെങ്ങനെയെന്ന് മമത ബാനര്‍ജിക്ക് അറിയാമെന്നോ!

  • By Sruthi K M
Google Oneindia Malayalam News

ബംഗാള്‍: നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ മരിച്ചെന്ന് ആരാണ് പറഞ്ഞത്. എന്നാല്‍, സത്യങ്ങള്‍ അതൊന്നുമല്ലെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്. സുഭാഷ് ചന്ദ്രബോസ് വിമാന അപകടത്തില്‍ മരിച്ചെന്ന സ്ഥിരീകരണവുമായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് വെബ്‌സൈറ്റ് രംഗത്തുവന്നിരുന്നു. ഇതിനെതിരെയാണ് മമത പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ മരണത്തിന് പിന്നില്‍ നിഗൂഢതകള്‍ ഒളിഞ്ഞു നില്‍ക്കുന്നുണ്ടെന്ന് മമത പറയുന്നു. ഇതു തെളിയിക്കപ്പെടണമെന്നും മമത ആവശ്യപ്പെട്ടു. റഷ്യന്‍ ഭാഗത്തുനിന്ന് അന്വേഷണം നടത്തണമെന്നാണ് മമത ആവശ്യപ്പെടുന്നത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് വെബ്‌സൈറ്റായ ബോസ്ഫയല്‍സ് ഡോട്ട് ഇന്‍ഫോയാണ് വിമാനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്.

mamata-banerjee

എന്നാല്‍, നേതാജി കൊല്ലപ്പെട്ടത് അങ്ങനെയാണെന്ന് വിശ്വസിക്കാനാവില്ലെന്നാണ് മമത പറയുന്നത്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബന്ധുക്കള്‍ അനാവശ്യമായി ഇടപ്പെടുന്നതിനു പിറകില്‍ എന്തൊക്കെയോ സത്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കണം. ഇന്ത്യ റഷ്യയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണം. ഒരു സാധാരണക്കാരിയെന്ന നിലയില്‍ തനിക്കതറിയണമെന്നും മമത പറഞ്ഞു. ജപ്പാനിലെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന നേതാജിയുടെ ചിതാഭസ്മം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മമത ആവശ്യപ്പെട്ടു.

English summary
Chief minister Mamata Banerjee said that she does not believe Netaji Subhas Chandra Bose died in the air crash in Taihoku in August 1945 and that the secret files in Russia could shed some lights on the mystery of the leader’s disappearance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X