കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് നിക്ഷേപം ഇവിടെ വേണ്ട... തുറന്നടിച്ച് മമത, ആവശ്യം സര്‍വകക്ഷി യോഗത്തില്‍!!

Google Oneindia Malayalam News

ദില്ലി: സര്‍വകക്ഷി യോഗത്തില്‍ ചൈനയ്‌ക്കെതിരെ ബോയ്‌ക്കോട്ട് ആവശ്യവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് മോദിയെ പിന്തുണയ്ക്കുന്നതായി മമത പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗത്തില്‍ മമത പങ്കെടുത്തത്. അതിര്‍ത്തി പ്രശ്‌നങ്ങള്‍ വരുമ്പോള്‍ രാജ്യത്തിനൊപ്പം നില്‍ക്കുന്നതാണെന്നും മമത പറഞ്ഞു.

1

സര്‍വകക്ഷി യോഗം രാജ്യത്തിന് വളരെ നല്ലതാണ്. നല്ലൊരു സന്ദേശമാണ് അതിലൂടെ നല്‍കുന്നത്. രാജ്യത്തിന്റെ സൈനികര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടാണ് നമ്മള്‍ എന്ന് കാണിക്കുന്നു അത്. സര്‍ക്കാരിനൊപ്പം ഈ അവസരത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒപ്പം നില്‍ക്കാനാണ് തൃണമൂലിന്റെ തീരുമാനം. തെറ്റായ സന്ദേശം നല്‍കുന്ന ഒന്നും ഞങ്ങള്‍ പറയില്ല. ആവശ്യങ്ങള്‍ ആഭ്യന്തരമായി മാത്രം ഉന്നയിക്കും. ഒരിക്കലും ചൈനയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും മമത പറഞ്ഞു.

Recommended Video

cmsvideo
വീട് കൊള്ളയടിക്കുമെന്ന് ബിജെപി നേതാവ് | Oneindia Malayalam

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കടന്നുകയറാനുള്ള ചൈനയുടെ ശ്രമം അവസാനിപ്പിക്കണം. അവരെ അതിന് അനുവദിക്കരുത്. ടെലികോം സെക്ടര്‍, റെയില്‍വേ, വ്യോയാന മേഖലകളില്‍ അവരുടെ നിക്ഷേപം ഒരിക്കലും അനുവദിക്കരുത്. നമുക്ക് അതുകൊണ്ട് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഒരിക്കലും ചൈനയെ ആ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുത്. ചൈന ഒരിക്കലും ജനാധിപത്യ രാജ്യമാണ്. അവര്‍ ഏകാധിപതികളാണ്. അവര്‍ക്ക് തോന്നുന്നത് പോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ നമ്മള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്നും മമത ഫറഞ്ഞു.

ഇന്ത്യയുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തില്‍ ചൈന പരാജയപ്പെടും. ഈ സമയത്ത് രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണണമെന്നും മമത പറഞ്ഞു. നേരത്തെ വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്റെ പാര്‍ട്ടി അഭിപ്രായം പറയില്ലെന്നായിരുന്നു മമത പറഞ്ഞു. മോദി സര്‍ക്കാര്‍ ചൈനയെ എങ്ങനെ നേരിടുമെന്ന് തീരുമാനിക്കട്ടെയെന്നും മമത പറഞ്ഞിരുന്നു. അതേസമയം രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഈ അവസരത്തില്‍ പ്രസക്തിയില്ലെന്ന് സിപിഎം നേതാവ് എംഡി സലീമും പറഞ്ഞു. സര്‍ക്കാരിനോടുള്ള ചോദ്യങ്ങള്‍ പിന്നീട് ഉന്നയിക്കാമെന്നും സലീം പറഞ്ഞു.

English summary
mamata banerjee echoes boycott of chinese investments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X