കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ബംഗാളില്‍ നിലം തൊടില്ല, ബിജെപി തൂത്തുവാരും, ടിഎംസിയെ കൈവിടുന്നത് രണ്ട് വോട്ടുബാങ്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിക്ക് പ്രതിസന്ധികള്‍ വര്‍ധിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് സുപ്രധാന വോട്ടുബാങ്കുകള്‍ ചോര്‍ന്നുപോവുകയാണ്. അതിന് പുറമേ കടുത്ത ധ്രുവീകരണവും ബംഗാളില്‍ ശക്തമാണ്. മമതയുടെ അക്രമ രാഷ്ട്രീയത്തെ നഗര മേഖലയില്‍ എതിര്‍ക്കുന്നവര്‍ ധാരാളമാണ്. ഇവിടെ നിന്നാണ് ബിജെപി കരുത്ത് നേടിയത്. അതേസമയം പ്രശാന്ത് കിഷോര്‍ അടക്കമുള്ളവര്‍ വന്നിട്ടും തൃണമൂലിന്റെ സാമ്പ്രദായിക വോട്ടുകള്‍ ബിജെപിയിലേക്ക് വേഗത്തില്‍ പോവുകയാണ്.

മമതയുടെ 600 റാലി

മമതയുടെ 600 റാലി

മമതാ ബാനര്‍ജി ബിജെപി ഉയര്‍ത്തുന്ന അപകടം എത്രയാണെന്ന് തിരിച്ചറിയുന്നുണ്ട്. 600 റാലികളാണ് കോട്ടകള്‍ സംരക്ഷിക്കാനായി മമത നടത്തുന്നത്. ബിജെപിയില്‍ നിന്ന് ബംഗാളിനെ രക്ഷിക്കുക എന്ന തന്ത്രമാണ് അവരുടെ മുന്നിലുള്ളത്. എന്നാല്‍ ബിജെപി മാത്രമല്ല അവര്‍ക്ക് മുന്നിലുള്ള വെല്ലുവിളികള്‍. മൂര്‍ച്ചയേറിയ ബിജെപിക്കൊപ്പം ജനപിന്തുണ വീണ്ടെടുത്ത ഇടതും മമതയുടെ അന്തകരാവും. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവരെല്ലാം ഒന്നിച്ചാണ് തൃണമൂലിനെ തകര്‍ത്തത്. ഇത് ആവര്‍ത്തിക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.

വില്ലനായി കിഷോര്‍

വില്ലനായി കിഷോര്‍

പ്രശാന്ത് കിഷോറിനെ തൃണമൂലിനെ ശക്തിപ്പെടുത്താനാണ് മമത കൊണ്ടുവന്നത്. എന്നാല്‍ കിഷോര്‍ ഇപ്പോള്‍ തൃണമൂലിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരനാവും. സംഘടനാ തലത്തില്‍ മാറ്റം കൊണ്ടുവന്ന പ്രശാന്ത് കിഷോറിന്റെ രീതികള്‍ സീനിയര്‍ നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ജില്ലാ തലം മുതല്‍ തൃണമൂല്‍ രണ്ട് തട്ടിലാണ്. പദ്ധതികളില്‍ നിന്ന് പണം ഈടാക്കുന്ന ടിഎംസി നേതാക്കളുടെ ഇടപാടും കിഷോര്‍ വന്നതോടെ നിന്നു. ഇത് എംഎല്‍എമാരെ വരെ ചൊടിപ്പിച്ചിരിക്കുകയാണ്. പല എംഎല്‍എമാരും കിഷോര്‍ തുടരുകയാണെങ്കില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്.

മമതയുടെ അടുപ്പക്കാര്‍

മമതയുടെ അടുപ്പക്കാര്‍

കൂച്ച് ബീഹാര്‍ ജില്ലയിലെ മിഹിര്‍ ഗോസ്വാമി കടുത്ത ഭീഷണിയാണ് മമതയ്ക്ക് ഉയര്‍ത്തുന്നത്. 1998 മുതല്‍ മമതയ്‌ക്കൊപ്പമുള്ള നേതാവാണ് അദ്ദേഹം. ബിജെപിയില്‍ ചേരാനായി ഗോസ്വാമി ഒരുങ്ങുകയാണ്. മമത പാര്‍ട്ടിയില്‍ ആക്ടീവില്ലെന്നും കോര്‍പ്പറേറ്റുകളാണ് പാര്‍ട്ടി നിയന്ത്രിക്കുന്നതെന്ന് ഗോസ്വാമി പറഞ്ഞു. ജില്ലാ-ബ്ലോക് തല അഴിച്ചുപണി നേതാക്കള്‍ നേതാക്കള്‍ പോലും അറിഞ്ഞിട്ടില്ല. ഹസി നിയാമോത് ഷെയ്ഖ് ഇത്തരത്തില്‍ മമതയുടെ ഇടഞ്ഞിരിക്കുകയാണ്. പ്രമുഖ നേതാവ് സുവേന്ദു അധികാരിയുമായി അടുപ്പമുള്ളവരെയെല്ലാം കിഷോര്‍ വെട്ടിനിരത്തുകയാണ്.

നോര്‍ത്ത് ബംഗാളില്‍ കടുപ്പം

നോര്‍ത്ത് ബംഗാളില്‍ കടുപ്പം

ബംഗാളിലെ മന്ത്രി സുവേന്ദു അധികാരിയും ജഗദീഷ് ചന്ദ്ര ബര്‍മ ബാസുനിയയും പാര്‍ട്ടിയുമായി അകന്നിരിക്കുകയാണ്. ഇവര്‍ക്ക് പ്രധാന പ്രശ്‌നം കിഷോറുമായിട്ടാണ്. നോര്‍ത്ത് ബംഗാളില്‍ പാര്‍ട്ടിയുടെ അടിത്തറ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഇവിടെ നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ടില്‍ ഏഴ് സീറ്റും ബിജെപി നേടിയിരുന്നു. ദക്ഷിണ ബംഗാളിലും വലിയ തിരിച്ചടി തൃണമൂല്‍ നേരിടും. മുര്‍ഷിദാബാദിലെ നേതൃത്വം കിഷോറുമായി സഹകരിക്കുന്നില്ല.

മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍ മമതയ്ക്ക് ജയിക്കാന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ബിജെപി ശക്തമായതോടെ മുസ്ലീം വോട്ടുകള്‍ ഭിന്നിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ മമതയ്‌ക്കെതിരെയുള്ള ഭരണവിരുദ്ധ തരംഗമായി മാറിയിരിക്കുകയാണ്. ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയെ തന്നെ ഇവിടെ ഇറക്കിയിട്ടുണ്ട്. അഗ്രസീവായ മാളവ്യയുടെ ക്യാമ്പയിന്‍ ഹിന്ദു വോട്ടുകളെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്. എല്ലാ ബൂത്തുകളും വിടാതെ ഗ്രൗണ്ട് ലെവല്‍ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. അമിത് ഷാ കൂടി വരുന്നതോടെ ബിജെപി എളുപ്പത്തില്‍ ഇവിടെ ജയിക്കും.

ഇടതുവോട്ടുകള്‍ ശക്തമാകുന്നു

ഇടതുവോട്ടുകള്‍ ശക്തമാകുന്നു

ഇടതുപക്ഷം സജീവമായി പ്രവര്‍ത്തനം നടത്തുന്നുണ്ട്. പൗരത്വ സമരത്തിലൂടെ അവര്‍ നല്ലൊരു വിഭാഗം ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. മുസ്ലീം വോട്ടുകള്‍ കൂടുതലായി സിപിഎം നേടിയാലും അദ്ഭുതപ്പെടാനില്ല. ഇത് തൃണമൂലിന്റെ മാത്രം വോട്ടാണ്. ഇടതുപക്ഷവുമായി ചേരാന്‍ മമത ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നിനും അവര്‍ തയ്യാറല്ല. അക്രമ രാഷ്ട്രീയം ഇല്ലാതാക്കണമെന്നാണ് അവരുടെ നിര്‍ദേശം. അതുപോലെ ഒവൈസിയും മജ്‌ലിസ് പാര്‍ട്ടിയും കൂടി വരുന്നതോടെ അത് ബിജെപി കൂടുതല്‍ ഗുണം ചെയ്യും. ബീഹാറില്‍ നേരത്തെ വോട്ട് ഭിന്നിക്കലാണ് ബിജെപി ഗുണം ചെയ്തത്.

സ്ത്രീകളുടെ വോട്ട്

സ്ത്രീകളുടെ വോട്ട്

അമിത് ഷാ സ്ത്രീകളുടെ വോട്ടിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നാല് സ്ത്രീകള്‍ വീതം ഓരോ ബൂത്തിലും നിയമിക്കണമെന്നാണ് ആവശ്യം. പാര്‍ട്ടിയില്‍ നല്ലൊരു ശതമാനം സ്ത്രീകളെ കൊണ്ടുവരികയാണ് ലക്ഷ്യം. മണ്ഡല്‍ കമ്മിറ്റിയില്‍ അടക്കം സ്ത്രീകളെ നിയമിക്കും. വനിതാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ പദ യാത്രകളും സംഘടിപ്പിക്കും. ബീഹാറില്‍ വനിതാ വോട്ടുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം നിന്നതാണ് ഈ തന്ത്രത്തിന് കാരണം. നിശബ്ദ വോട്ടുകളായിട്ടാണ് ഇതിനെ അമിത് ഷാ കാണുന്നത്. 2016ല്‍ മമതയ്‌ക്കൊപ്പം നിന്നവരാണ് ഇവര്‍. ബംഗാളിന്റെ മൊത്തം വോട്ടുബാങ്കിന്റെ 48 ശതമാനവും സ്ത്രീകളാണ്. ഇവരുടെ പിന്തുണ അധികാരം ഉറപ്പിക്കാന്‍ ഏത് പാര്‍ട്ടിയെയും സജ്ജമാക്കും.

Recommended Video

cmsvideo
Rajinikanth to meet Amit Shah

English summary
mamata banerjee facing a resurgent bjp in bengal, she may loose his stronghold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X