കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് മണിക്കൂറിൽ ജോലിയിൽ പ്രവേശിക്കണം: ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് മമതയുടെ അന്ത്യശാസനം

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ പണിമുടക്ക് നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് 4 മണിക്കൂര്‍ അന്ത്യശാസനം നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. 4 മണിക്കൂറിനകം ജോലിക്ക് തിരികെ കയറണം അല്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയണമെന്നാണ് മമതയുടെ നിര്‍ദ്ദേശം. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം ചെയ്യുന്ന തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബംഗാളിൽ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ആകെ താറുമാറായിരിക്കുകയാണ്.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനും സമരം അവസനിപ്പിക്കാനുമായി ആരോഗ്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ ജൂനിയര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും മമതാ ബാനര്‍ജിയുമായി ഫോണില്‍ സംസാരിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിദ്യാര്‍ത്ഥികള്‍ ഈ നിര്‍ദേശം തള്ളി. മുഖ്യമന്ത്രി നേരിട്ടെത്തി ചര്‍ച്ച നടത്തണം എന്നായിരുന്നു ഇവരുടെ ആവശ്യം. ഇതേ തുടര്‍ന്നാണ് സമരം നടക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്.എസ്.കെ.എം ആശുപത്രിയില്‍ മമത ഇന്ന് സന്ദര്‍ശനം നടത്തിയത്.

നാല് മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തണമെന്നും അല്ലാത്ത പക്ഷം ഹോസ്റ്റലുകള്‍ ഒഴിയണമെന്നും മമത മുന്നറിയിപ്പ് നല്‍കി. ഞങ്ങള്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യവും പ്രതിഷേധവുമായാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ മമതെയ നേരിട്ടത്. ആശുപത്രി പരിസരം ഒഴിപ്പിക്കാനാണ് പൊലീസിന് മമത നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

mamata-banerjee1-1

ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തില്‍ ബന്ധുക്കളുമായുണ്ടായ സംഘര്‍ഷത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ ജൂനിയര്‍ ഡോ

ഇതിനെ തുടര്‍ന്നാണ് കൊല്‍ക്കത്തെ നീല്‍ രത്തന്‍ സര്‍ക്കാര്‍ (എന്‍ആര്‍എസ്) മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സമരം തുടങ്ങിയത്. ഇത് സംസ്ഥാനത്തെ 13 മെഡിക്കല്‍ കോളേജുകളിലേയ്ക്കും ആറ് ജില്ലാ ആശുപത്രികളിലേയ്ക്കും വ്യാപിച്ചത് ഗുരുതര പ്രതിസന്ധിയുണ്ടാക്കി. അതേസമയം ഡോക്ടര്‍മാരുടെ സമരം ബിജെപിയുടേയും സിപിഎമ്മിന്റേയും ഗൂഢാലോചനയാണ് എന്നാണ് മമതയുടെ ആരോപണം.

English summary
Mamata Banrjee gave strict directions to doctors in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X