'ഡബ്ല്യൂ' പണിയായി... ഊഴമെത്താന്‍ വൈകി; പശ്ചിമ ബംഗാളിന്റെ പേര് തന്നെ മാറ്റാന്‍ ദീദി!!!
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ എന്ന പേരിന് എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നുന്നുണ്ടോ... പൊതുവേ മലയാളികളെല്ലാം ബംഗാള്‍ എന്നാണ് പറയുക. പക്ഷേ ഔദ്യോദഗികമായി അത് പശ്ചിമ ബംഗാള്‍ തന്നെയാണ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഇപ്പോള്‍ തന്റെ സംസ്ഥാനത്തിന്റെ പേര് തന്നെ മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പേരില്‍ നിന്ന് പശ്ചിമം എന്നത് അങ്ങ് എടുത്ത് കളഞ്ഞാലോ എന്നാണ് ആലോചന. അല്ലെങ്കില്‍ ബംഗ്ലാ എന്നാക്കിയാലോ എന്നും ചര്‍ച്ച നടക്കുന്നുണ്ടത്രെ.
എന്താണ് ഇപ്പോള്‍ ഇങ്ങനെ ഒരു പേര് മാറ്റത്തെ കുറിച്ച് മമത ബാനര്‍ജിയെ ചിന്തിപ്പിയ്ക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ കാര്യം. അടുത്തിടെ നടന്ന അന്തര്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഏറെ നേരം കാത്തിരിയ്‌ക്കേണ്ടി വന്നതാണ് മമതയെ ചൊടിപ്പിച്ചത്.

അക്ഷരമാല ക്രമത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് യോഗത്തില്‍ സംസാരിക്കാന്‍ അവസരം. പശ്ചിമ ബംഗാള്‍ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ വെസ്റ്റ് ബംഗാള്‍ ആണല്ലോ. 'ഡബ്ല്യൂ' എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നതിനാല്‍ മമത ബാനര്‍ജിയ്ക്ക് ഏറ്റവും ഒടുവിലാണത്രെ സംസാരിയ്ക്കാന്‍ അവസരം കിട്ടിയത്.
പേരിലെ ആ 'വെസ്റ്റ്' അങ്ങോട്ട് എടുത്തുകളഞ്ഞാല്‍ പിന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലല്ലോ. 'ബി'യില്‍ തുടങ്ങുന്നതുകൊണ്ട് ആദ്യത്തെ പേരുകളില്‍ തന്നെ വരികയും ചെയ്യും!!! അല്ലെങ്കില്‍ തന്നെ പശ്ചിമ ബംഗാള്‍ എന്ന പേരില്‍ ഇപ്പോള്‍ വലിയ കാര്യവും ഇല്ല.












Click it and Unblock the Notifications