കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതാ ബാനര്‍ജി പ്രധാനമന്ത്രിയാകുമെന്ന് ബിജെപി നേതാവ്; ഞെട്ടലോടെ ബിജെപി കേന്ദ്ര നേതൃത്വം

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും രണ്ടുതട്ടിലാണ്. തൃണമൂലിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ എല്ലാ നീക്കവും ബിജെപി ആരംഭിച്ചുകഴിഞ്ഞു. ബംഗാളില്‍ നിന്ന് ഇത്തവണ കൂടുതല്‍ സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറയുന്നത്.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പ്രധാനമന്ത്രിയാകുമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറയുന്നു. ഇദ്ദേഹത്തിന്റെ പ്രസ്താവന ബിജെപി നേതൃത്വങ്ങൡ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മമതാ ബാനര്‍ജി പ്രധാനമന്ത്രിയാകുമെന്ന് തൃണമൂല്‍ നേതാക്കളും പറയുന്നതിനിടെയാണ് ബിജെപി നേതാവ് സമാനമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 മൂന്നാം മുന്നണി

മൂന്നാം മുന്നണി

ബിജെപിയും കോണ്‍ഗ്രസും അല്ലാത്ത കക്ഷികള്‍ സഖ്യം ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരണത്തിന് ശ്രമം നടത്തുന്നുണ്ട്. തെലങ്കാനയിലെ ടിആര്‍എസ്, ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ഒഡീഷയിലെ ബിജെഡി, യുപിയിലെ എസ്പി-ബിഎസ്പി സഖ്യം എന്നിവര്‍ ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരിക്കാനാണ് നീക്കം.

പ്രധാനിയാണ് മമത

പ്രധാനിയാണ് മമത

മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ പ്രധാനിയാണ് മമതാ ബാനര്‍ജി. കൂടാതെ മായാവതിയും ഇക്കൂട്ടത്തില്‍ പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ്. പക്ഷേ, ഇതുവരെ മൂന്നാം മുന്നണി രൂപീകരണം യാഥാര്‍ഥ്യമായിട്ടില്ല. എന്നാല്‍ തൃണമൂല്‍ നേതാക്കള്‍ പറയുന്നു പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള വ്യക്തി മമതാ ബാനര്‍ജിയാണെന്ന്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍

തൃണമൂല്‍ നേതാക്കളുടെ വാദം ശരിവെക്കുന്ന രീതിയിലാണ് ബംഗാളിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചത്. മമത ബാനര്‍ജി പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള വ്യക്തിയാണെന്ന് ദിലീപ് ഘോഷ് പറയുന്നു. ബംഗാളില്‍ നിന്ന് ഒരു പ്രധാനമന്ത്രി വരികയാണെങ്കില്‍ അത് മമതാ ബാര്‍ജിയാകുമെന്നും അദ്ദേഹം പറഞ്ഞു.

മമതയെ പുകഴ്ത്തി

മമതയെ പുകഴ്ത്തി

ബിജെപി മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ രണ്ടാമൂഴത്തിന് ശ്രമിക്കുന്നതിനിടെയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് തന്നെ മറിച്ചുള്ള അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ദിലീപ് ഘോഷ് മമതയെ പുകഴ്ത്തി സംസാരിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.

വീഡിയോ യൂട്യൂബില്‍

വീഡിയോ യൂട്യൂബില്‍

ബംഗാളില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് യോജിച്ച വ്യക്തി മമതായണെന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്. ശനിയാഴ്ച വൈകീട്ട് മമതയെ പുകഴ്ത്തി ദിലീപ് ഘോഷ് പ്രസംഗിക്കുന്ന വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തു. ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയതോടെ ദിലീപ് ഘോഷ് വിശദീകരണവുമായി രംഗത്തെത്തി.

തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി

തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി

മമതാ ബാനര്‍ജിക്ക് ജന്‍മദിനത്തില്‍ ആശംസ നേര്‍ന്ന് താന്‍ നടത്തിയ പരാമര്‍ശമാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് ദിലീപ് ഘോഷ് പറഞ്ഞു. 1955 ജനുവരി 5നാണ് മമതാ ബാനര്‍ജി ജനിച്ചത്. മുഖ്യമന്ത്രിയുടെ 64ാം ജന്‍മദിനത്തില്‍ ആശംസ നേരുകയാണ് താന്‍ ചെയ്തതെന്നും ദിലീപ് ഘോഷ് പറഞ്ഞു.

 പര്യവസാനം ഇങ്ങനെ

പര്യവസാനം ഇങ്ങനെ

ബംഗാളില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയാകില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താന്‍. ബിജെപി നേതാക്കള്‍ പിന്നീട് പ്രധാനമന്ത്രി ആയേക്കാം. എന്നാല്‍ ആദ്യ സാധ്യത മമതാ ബാനര്‍ജിക്കാണ്. ജ്യോതി ബസുവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ സിപിഎം അദ്ദേഹത്തെ തടഞ്ഞു. എന്നാല്‍ അടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.

മനോഹര്‍ പരീക്കര്‍ കൊല്ലപ്പെട്ടേക്കാം; കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്തയച്ചു, സുരക്ഷ ശക്തമാക്കണംമനോഹര്‍ പരീക്കര്‍ കൊല്ലപ്പെട്ടേക്കാം; കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്തയച്ചു, സുരക്ഷ ശക്തമാക്കണം

English summary
Mamata Banerjee has best chance to be first PM from state: Bengal BJP chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X