കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം എത്തുമോ? മമതാ ബാനര്‍ജിയുടെ പ്രതികരണമിങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മമതാ ബാനര്‍ജിക്ക് ക്ഷണം. എന്നാല്‍ അവര്‍ വരുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ വന്‍ പോരാട്ടമാണ് നടന്നത്. മോദി മമതയ്‌ക്കെതിരെ തുറന്നടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

1

അതേസമയം താന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രമിക്കാമെന്നായിരുന്നു മമതയുടെ മറുപടി. മെയ് 30നാണ് മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്. തൃണമൂല്‍ നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് പോയ സാഹചര്യത്തില്‍ ഈ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മോദിയുടെ സത്യപ്രതിജ്ഞ രാജ്യത്തിന്റെയാകെ ചടങ്ങാണ്. മറ്റ് മുഖ്യമന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചെന്നും മമത പ റഞ്ഞു.

ഭരണഘടനാപരമായ പല കാര്യങ്ങളും നമ്മള്‍ പാലിക്കേണ്ടതുണ്ട്. അതുപോലൊന്നാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രതിപക്ഷം ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും മമത പറഞ്ഞു. അതേസമയം നിരവധി ലോക നേതാക്കള് മോദിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം തിരഞ്ഞെടുപ്പ് സമയത്ത് അതിശക്തമായിരുന്നു. സംസ്ഥാനത്തെ 18 സീറ്റില്‍ ബിജെപി വിജയം നേടുകയും ചെയ്തു. 34 സീറ്റുണ്ടായിരുന്ന തൃണമൂല്‍ ഇത്തവണ 22 സീറ്റില്‍ ഒതുങ്ങുകയും ചെയ്തിരുന്നു. 7 ഘട്ടങ്ങളിലായി മമതയുടെ പാര്‍ട്ടിയിലുള്ളവരെല്ലാം ബിജെപിയില്‍ എത്തുമെന്നും, അതോടെ ബംഗാള്‍ ബിജെപിക്ക് സ്വന്തമാകുമെന്നും മമത പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് കക്ഷി നേതാവാകും, കോണ്‍ഗ്രസില്‍ സമവായ നീക്കം, അധ്യക്ഷ സ്ഥാനത്തേക്കില്ല!രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് കക്ഷി നേതാവാകും, കോണ്‍ഗ്രസില്‍ സമവായ നീക്കം, അധ്യക്ഷ സ്ഥാനത്തേക്കില്ല!

English summary
mamata banerjee may attend modis oath ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X