കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടും കല്‍പ്പിച്ച് മമത, അമിത് ഷായ്ക്ക് പണി വരുന്നു, ശരത് പവാറിനെ കണ്ടു, ബിജെപിക്കെതിരെ വന്‍ നീക്കം!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ കരുത്ത് വര്‍ധിച്ച് വരുന്നതിനിടെ മറുപണിക്കൊരുങ്ങി മമതാ ബാനര്‍ജി. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ അവര്‍ നേരിട്ട് കണ്ടു. ബിജെപിക്കെതിരെ വമ്പന്‍ നീക്കത്തിനാണ് അവര്‍ ഒരുങ്ങുന്നത്. അമിത് ഷാ അടക്കമുള്ളവര്‍ വെല്ലുവിളിക്കുള്ള സാഹചര്യത്തിലാണ് മമത കളി മാറ്റിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് സംസ്ഥാനങ്ങളെ തകര്‍ക്കാന്‍ നോക്കുന്നതാണ് ഇവര്‍ ചര്‍ച്ച ചെയ്തത്. ബിജെപിക്കെതിരെ മഹാപ്രക്ഷോഭത്തിന് മമത തയ്യാറെടുക്കുകയാണ്.

1

ബംഗാളില്‍ അവര്‍ക്കെതിരെ കടുത്ത നീക്കങ്ങള്‍ അമിത് ഷാ നടത്തിയിരുന്നു. ഇതിനൊരു തിരിച്ചടി കൂടിയാണ് മമത ഉദ്ദേശിക്കുന്നത്. ദേശീയ തലത്തില്‍ വലിയൊരു ബദല്‍ ബിജെപിക്കെതിരെ ഉണ്ടാവും. ബംഗാളില്‍ മമതയ്‌ക്കെതിരെ കേന്ദ്രം നടത്തുന്ന ഗൂഢ നീക്കങ്ങളെ കുറിച്ചാണ് മമത സംസാരിച്ചതെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്‌ക്കെതിരെയുള്ള ആക്രമണത്തിന് പിന്നാലെ മൂന്ന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരോട് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതില്‍ വലിയ രാഷ്ട്രീയമുണ്ടെന്ന് മമത കരുതുന്നുണ്ട്.

അതേസമയം മറ്റ് ദേശീയ നേതാക്കളുമായും മമതയും പവാറും കൂടിക്കാഴ്ച്ച നടത്തും. കോണ്‍ഗ്രസും ഇതിലേക്ക് വരും. ശരത് പവാര്‍ വേണ്ടി വന്നാല്‍ ബംഗാളിലെത്തുമെന്ന് നവാബ് മാലിക് വ്യക്തമാക്കി. ബംഗാള്‍ തിരഞ്ഞെടുപ്പിന് ഇനി നാല് മാസം മാത്രം ശേഷിക്കെ തൃണമൂലില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ ദിവസം ആറിലധികം പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മമതയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സുവേന്ദു അധികാരിയാണ് ഇതില്‍ പ്രധാനി.

ബിജെപി ചതിയന്‍മാരുടെ പാര്‍ട്ടിയാണെന്ന് മമത ആരോപിച്ചു. രാഷ്ട്രീയത്തിന് വേണ്ടി അവര്‍ എന്തും ചെയ്യും. എന്ത് നുണ വേണമെങ്കിലും പറയുമെന്നും മമത പറഞ്ഞു. മമതയുടെ പാര്‍ട്ടിയില്‍ നിന്ന് ചെറുതും വലുതുമായി 35 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം ബിജെപി രണ്ടക്കം കടക്കില്ലെന്നാണ് പ്രശാന്ത് കിഷോര്‍ ആവര്‍ത്തിച്ച് പറയുന്നത്. അങ്ങനെ നേടിയാല്‍ ട്വിറ്റര്‍ വിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

English summary
mamata banerjee meets sharat pawar talks about bjp's political game
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X