കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നു

Google Oneindia Malayalam News

ദില്ലി: മമത ബാനര്‍ജിയുടെ പ്രതിപക്ഷ നീക്കത്തിന് വീണ്ടും തിരിച്ചടികള്‍ വരുന്നു. കോണ്‍ഗ്രസിനെ പിന്നിലാക്കി മമത നടത്തുന്ന നീക്കങ്ങള്‍ക്ക് വ്യാപകമായ എതിര്‍പ്പുകളാണ് മറ്റ് കക്ഷികളില്‍ നിന്ന് ലഭിക്കുന്നത്. ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി കൂടി ഉണ്ടായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവരില്‍ നിന്ന് അകന്നിരിക്കുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍

തൃണമൂലിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ പ്രതിപക്ഷത്ത് തന്നെ അവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി തന്നെ മുന്നോട്ട് പോകാനാണ് മമതയുടെ നീക്കം. യഥാര്‍ത്ഥത്തില്‍ ബംഗാളിന് പുറത്ത് ഇപ്പോഴും മമതയ്ക്ക് ജയിക്കാവുന്ന സാഹചര്യം ഉണ്ടായിട്ടില്ല.

1

മമത മുംബൈയിലെത്തിയത് പുതിയൊരു സഖ്യത്തിന് വേണ്ടിയായിരുന്നു. ബോളിവുഡില്‍ നിന്ന് പിന്തുണ കിട്ടി എന്നത് സത്യമാണ്. പക്ഷേ ശരത് പവാറും ശിവസേനയും മമതയെ വേണ്ടത്ര പ്രോത്സാഹിപ്പിച്ചിട്ടില്ല. മമതയ്ക്ക് ബംഗാളിന് പുറത്ത് ഇതുവരെ ഒരു സീറ്റും അവകാശപ്പെടാനില്ല. അങ്ങനെയുള്ള നേതാവിനെ എന്തിന് കോണ്‍ഗ്രസിനെ ഒഴിവാക്കി പ്രോത്സാഹിപ്പിക്കണമെന്നാണ് ഇരുവരും ചിന്തിച്ചത്. പ്രാക്ടിക്കല്‍ രാഷ്ടീയത്തിന്റെ ആശാനാണ് പവാര്‍. കോണ്‍ഗ്രസിന്റെ 52 സീറ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ തന്നെയാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെുടുപ്പില്‍ മികച്ച ജയം തന്നെ കോണ്‍ഗ്രസ് നേടിയതോടെ പ്രതിപക്ഷ കക്ഷികളെല്ലാം രാഹുല്‍ ഗാന്ധിയിലും കോണ്‍ഗ്രസിലും വിശ്വസിക്കുന്നുണ്ട്.

2

മമതയെ പരസ്യമായി തന്നെ ശിവസേന തള്ളിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് തള്ളി മാറ്റി, യുപിഎയ്ക്ക് സമാന്തരമായ മുന്നണിയുണ്ടാക്കാന്‍ നോക്കുന്നത് ബിജെപിയെയും ഫാസിസ്റ്റ് ശക്തികളെയും വളര്‍ത്തുന്നതിന് തുല്യമാണെന്ന് മമത തുറന്നടിച്ചു. നേരത്തെ യുപിഎ എന്നൊരു മുന്നണിയേ ഇല്ലെന്നായിരുന്നു മമത തുറന്നടിച്ചത്. യുപിഎ വേണ്ടെന്ന് പറയുന്നവര്‍ അത് ഉറക്കെ പറയണം. അല്ലാതെ രഹസ്യമായി പറഞ്ഞ് ആളുകള്‍ക്കിടയില്‍ കണ്‍ഫ്യൂഷനുണ്ടാക്കരുതെന്നും ശിവസേന പറഞ്ഞു. ബിജെപിക്കെതിരെ പൊരുതുന്നവര്‍ തന്നെ കോണ്‍ഗ്രസ് മുക്തമാവണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ശിവസേന തുറന്നടിച്ചു.

3

അതേസമയം ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കശ്മീര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, കേരളം, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോഴും ശക്തമാണ്. തൃണമൂലിന് ആണെങ്കില്‍ ബംഗാളി പ്രതിച്ഛായ ഒഴിവാക്കാനും സാധിച്ചിട്ടില്ല. അതാണ് ശിവസേനയും ഡിഎംകെയും പോലുള്ള കക്ഷികള്‍ സംശയത്തോടെ കാണുന്നത്. മമതയ്‌ക്കൊപ്പം നിന്നാല്‍ വേണ്ടത്ര പ്രാധാന്യം കിട്ടില്ലെന്ന തിരിച്ചറിവും ഇവര്‍ക്കുണ്ട്. ശിവസേനയ്ക്കും ഡിഎംകെയ്ക്കും എന്‍സിപിക്കും കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ മമതയെ അതിന് കിട്ടില്ല. വിട്ടുവീഴ്ച്ച ചെയ്യാത്ത മമതയുടെ പ്രതിച്ഛായ പ്രതിപക്ഷ സഖ്യത്തെ തകര്‍ക്കുമെന്ന് ഉറപ്പാണ്.

4

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഒത്തൊരുമയില്ലെങ്കില്‍ ബിജെപിക്ക് ബദലായി അവരെ പരാജയപ്പെടുത്താമെന്ന മോഹം അവസാനിപ്പിക്കാമെന്നും ശിവസേന പറയുന്നു. മമത ബംഗാളില്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ബിജെപിയെയും തകര്‍ത്തു എന്നത് സത്യമാണ്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. മോദിയും ബിജെപിയും കോണ്‍ഗ്രസിനെ ഇല്ലാതാക്കണം എന്ന് കരുതുന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ഇവര്‍ക്കെതിരെ പോരാടുന്നവരും കോണ്‍ഗ്രസിനെ ഇല്ലാതാക്കണമെന്ന് കരുതിയാല്‍ ആ നിമിഷം പോരാട്ടം അവസാനിപ്പിക്കാമെന്നും ശിവസേന സാ്മനയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

5

യുപിഎ മാത്രമല്ല എന്‍ഡിഎയും ഇന്നില്ല. കാരണം മോദിയുടെ പാര്‍ട്ടിക്ക് എന്‍ഡിഎ ഇല്ലെങ്കിലും പ്രശ്‌നമില്ല. അവര്‍ക്ക് ഭൂരിപക്ഷമുള്ളത് കൊണ്ട് മുന്നോട്ട് പോകാം. എന്നാല്‍ പ്രതിപക്ഷത്തിന് യുപിഎയെ ആവശ്യമുണ്ട്. അതിന് സമാന്തരമായി ഒരിക്കലും സഖ്യമുണ്ടാക്കാനാവില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസ് ദുര്‍ബലമാണ്. അത് ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസിനെ തിരിച്ചുവരാന്‍ അനുവദിക്കാതെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് വലിയ ദുരന്തമായി മാറുമെന്നും ശിവസേന മുന്നറിയിപ്പ് നല്‍കി. അതേസമയം നേരത്തെ മമത മുംബൈയിലെത്തിയെങ്കിലും ഉദ്ധവ് താക്കറെയെ കാണാന്‍ സാധിച്ചിരുന്നില്ല. മകന്‍ ആദിത്യ താക്കറെയെ ആണ് കണ്ടത്.

6

ബിജെപിയുമായി അകന്ന് നില്‍ക്കുന്ന ഉദ്ധവിന് ഇനി എന്‍ഡിഎയിലേക്ക് മടങ്ങിപോക്ക് സാധ്യമല്ല. പല പാര്‍ട്ടികള്‍ക്കും ബിജെപി ഭീഷണിയായി മാറുന്നുണ്ട്. ബിജെപി ശിവസേനയുടെ സ്‌പേസിലേക്ക് വന്നതോടെയാണ് അവര്‍ കോണ്‍ഗ്രസ് സഖ്യത്തിനായി ശ്രമിച്ചത്. കോണ്‍ഗ്രസാണ് അവര്‍ ഇനി പറ്റിയ സഖ്യവും. മഹാരാഷ്ട്രയില്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പൂര്‍ണ പിന്തുണയും അവര്‍ക്കുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ കോണ്‍ഗ്രസിനെ പിണക്കാന്‍ ഉദ്ധവോ ശിവസേനയോ തയ്യാറല്ല. 48 ലോക്‌സഭാ സീറ്റുള്ള സംസ്ഥാന കൂടിയാണിത്. ഇവിടെ നിന്ന് 30 സീറ്റുകളെങ്കിലും നേടണമെന്ന് ഉദ്ധവ് കരുതുന്നുണ്ട്. അത് പ്രതിപക്ഷത്തിന് കരുത്ത് പകരും.

7

മമത വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ വന്നിട്ടില്ല. 42 സീറ്റ് ബംഗാളിലുണ്ട്. അതിലാണ് മമതയുടെ പ്രതീക്ഷ. ബിജെപിയെ പരാജയപ്പെടുത്തുകയാണങ്കിലും അത് വെച്ച് പിടിച്ച് നില്‍ക്കാനാവില്ല. തൃണമൂലിന് മാത്രമായി പ്രതിപക്ഷ നിരയില്‍ നിന്ന് വിട്ടുനില്‍ക്കാനുമാവില്ല. മമതയ്ക്ക് വൈകാതെ തന്നെ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ടി വരും. അതേസമയം തൃണമൂലിന്റെ വെല്ലുവിളിയെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തി തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഗുജറാത്തിലും രാജസ്ഥാനിലും പഞ്ചാബിലുമെല്ലാം മാറ്റങ്ങള്‍ വന്ന് കഴിഞ്ഞു. മധ്യപ്രദേശില്‍ ഭൂരിപക്ഷം നേടുകയെന്ന നിര്‍ദേശവും ഹൈക്കമാന്‍ഡില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ ഭൂരിപക്ഷം പലതും തീരെ കുറവായതും രാഹുല്‍ ഗാന്ധിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

തൃണമൂലില്‍ വിള്ളല്‍, അഭിഷേകിനെയും പ്രശാന്തിനെയും വെട്ടി മമത, പുതിയ അധികാര കേന്ദ്രം,കോണ്‍ഗ്രസിന് ചിരിതൃണമൂലില്‍ വിള്ളല്‍, അഭിഷേകിനെയും പ്രശാന്തിനെയും വെട്ടി മമത, പുതിയ അധികാര കേന്ദ്രം,കോണ്‍ഗ്രസിന് ചിരി

English summary
mamata banerjee move to forge a paralell alliance is a big flop, shiv sena supports congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X