കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ ബിജെപി ഭരണം തെറിക്കും? 6 എംഎല്‍എമാരെ ചാടിക്കാന്‍ മമത, ഓടിയെത്തി കേന്ദ്ര നേതാക്കള്‍

Google Oneindia Malayalam News

അഗര്‍ത്തല: ബംഗാളില്‍ മൂന്നാം തവണ ഭരണം പിടിച്ച മമത ബാനര്‍ജി ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം വ്യാപിപ്പിക്കുന്നു. ത്രിപുരയാണ് മമത ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ത്രിപുരയില്‍ 25 വര്‍ഷത്തോളം ഇടതുപക്ഷം ഭരിച്ച ശേഷം 2018ലാണ് ബിജെപി വന്‍ മുന്നേറ്റം നടത്തിയത്. സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നതോടെ ത്രിപുരയില്‍ താമര വിരിഞ്ഞു.

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

എന്നാല്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രവര്‍ത്തനത്തില്‍ ബിജെപിയില്‍ അതൃപ്തി ശക്തമാണ്. വിമത നീക്കം തുടങ്ങിക്കഴിഞ്ഞു. ഇവരെ കൂടെ നിര്‍ത്തി ബിജെപിയുടെ ഭരണം തകിടം മറിക്കാനാണ് മമതയുടെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ...

കോണ്‍ഗ്രസിന് പൂട്ടിടാന്‍ കിട്ടിയ അവസരം; ജോസ് കെ മാണി 'വീണത്' എങ്ങനെ... തുറന്നുപറഞ്ഞ് വാസവന്‍കോണ്‍ഗ്രസിന് പൂട്ടിടാന്‍ കിട്ടിയ അവസരം; ജോസ് കെ മാണി 'വീണത്' എങ്ങനെ... തുറന്നുപറഞ്ഞ് വാസവന്‍

മുകുള്‍ റോയിക്ക് അടുത്ത ബന്ധം

മുകുള്‍ റോയിക്ക് അടുത്ത ബന്ധം

മുകുള്‍ റോയ് ബിജെപി വിട്ട് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയതോടെയാണ് മമതയുടെ നീക്കങ്ങള്‍ക്ക് വേഗത കൂടിയത്. ത്രിപുരയിലെ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് റോയിക്ക്. ഈ ബന്ധം ഉപയോഗിച്ച് ബിജെപിയിലെ വിമതരെ ചാടിക്കാനാണ് മുകുള്‍ റോയിയുടെ നീക്കം.

കേന്ദ്ര നേതാക്കള്‍ വന്നു

കേന്ദ്ര നേതാക്കള്‍ വന്നു

മുകുള്‍ റോയ് രാജിവച്ചതോടെ ബിജെപിക്ക് ആശങ്ക രണ്ട് സംസ്ഥാനങ്ങളിലാണ്. ത്രുപരിയിലെയും ബംഗാളിലെയും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിന്. ഈ ബന്ധം ഉപയോഗപ്പെടുത്തി എംഎല്‍എമാരെ ചാടിക്കുമോ എന്നാണ് ബിജെപിയുടെ ഭയം. ഇതോടെ ബിജെപി കേന്ദ്ര നേതാക്കള്‍ ത്രിപുരയിലെത്തി.

ബര്‍മനെ കൂട്ടുപിടിച്ച് നീക്കം

ബര്‍മനെ കൂട്ടുപിടിച്ച് നീക്കം

മുകുള്‍ റോയിയുടെ അടുത്ത വ്യക്തിയാണ് ത്രിപുരയിലെ ബിജെപി നേതാവ് സുദീപ് റോയ് ബര്‍മന്‍. കഴിഞ്ഞ വര്‍ഷം ആറ് എംഎല്‍എമാര്‍ക്കൊപ്പം ദില്ലിയിലെത്തി വിമത നീക്കം നടത്തിയിരുന്നു ബര്‍മന്‍. ത്രപുരയില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. പക്ഷേ, അന്ന് ഒന്നും നടന്നില്ല.

6 എംഎല്‍എമാര്‍

6 എംഎല്‍എമാര്‍

മുകുള്‍ റോയ് തങ്ങളുടെ എംഎല്‍എമാരുമായി സംസാരിച്ചുവെന്ന് ബിജെപി എംഎല്‍എ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരായ 6 പേരെ 2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തിച്ച വ്യക്തിയാണ് മുകുള്‍ റോയ്. ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതോടെ ഈ ആറ് എംഎല്‍എമാരും ബിജെപിയിലെത്തി. അക്കൂട്ടത്തിലെ പ്രമുഖനാണ് ബര്‍മന്‍.

കെട്ടുറപ്പ് ശക്തമാക്കാന്‍ ബിജെപി

കെട്ടുറപ്പ് ശക്തമാക്കാന്‍ ബിജെപി

മുകുള്‍ റോയിയുടെ നീക്കത്തില്‍ ആശങ്കയിലായ ബിജെപി കേന്ദ്ര നേതൃത്വം അതിവേഗം ത്രിപുരയിലെത്തി. ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, സംഘടനാ സെക്രട്ടറി അജയ് ജംവാള്‍ എന്നിവരാണ് അഗര്‍ത്തലയിലെത്തിയത്. പാര്‍ട്ടി എംഎല്‍എമാരുമായി ഇവര്‍ ചര്‍ച്ച നടത്തി. കൂടാതെ സഖ്യകക്ഷി നേതാക്കളെയും കണ്ടു.

സഭയിലെ അംഗബലം

സഭയിലെ അംഗബലം

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിപ്ലബിനെ മാറ്റില്ല എന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതില്‍ ബര്‍മന്‍ വിഭാഗം കടുത്ത നിരാശയിലാണ്. ഈ നിരാശ മുതലെടുക്കാനാണ് തൃണമൂലിന്റെ ശ്രമം. ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും എല്ലാം പരിഹരിച്ചുവെന്നും ബിജെപി എംഎല്‍എ പറഞ്ഞു. 60 അംഗ നിയമസഭയില്‍ 36 അംഗങ്ങളുണ്ട് ബിജെപിക്ക്. 8 അംഗങ്ങള്‍ സഖ്യകക്ഷിക്കും. ബാക്കി സിപിഎം അംഗങ്ങളാണ്. ബിജെപിയുടെ 6 പേര്‍ ചാടിയാല്‍ സര്‍ക്കാര്‍ ഇളകും.

11000 പേര്‍ തൃണമൂലില്‍ ചേര്‍ന്നു

11000 പേര്‍ തൃണമൂലില്‍ ചേര്‍ന്നു

അതേസമയം, ബംഗാളില്‍ മമത ബാനര്‍ജി മൂന്നാം തവണ മുഖ്യമന്ത്രിയായ ശേഷം ത്രിപുരയില്‍ മാറ്റം പ്രകടമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ആശിഷ് ലാല്‍ സിങ് പറഞ്ഞു. ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും 11000ത്തിലധികം പേര്‍ തൃണമൂലില്‍ ചേര്‍ന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ത്രിപുരയില്‍ രണ്ടു വര്‍ഷം കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൃണമൂല്‍ ഇപ്പോള്‍ തന്നെ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിക്കിനി ചിത്രങ്ങളുമായി നടി ശ്രദ്ധ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

English summary
Mamata Banerjee move to catch BJP MLAs in Tripura; Mukul Roy starts mission again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X