കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ പറഞ്ഞാലൊന്നും മമത പേടിക്കില്ല; ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല

  • By Gowthamy
Google Oneindia Malayalam News

കൊല്‍ക്കത്ത: ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും ഫോണ്‍ ഡിസകണക്ട് ചെയ്യുമെങ്കില്‍ അങ്ങനെ ചെയ്‌തേക്കാന്‍ മമത വെല്ലുവിളിച്ചിരിക്കുകയാണ്.

കണ്ണിൽ നിന്നും ചോരയൊലിക്കുന്ന ലയണൽ മെസി! ഫുട്ബോൾ ഇതിഹാസത്തിന് ഐസിസ് ഭീഷണി...കണ്ണിൽ നിന്നും ചോരയൊലിക്കുന്ന ലയണൽ മെസി! ഫുട്ബോൾ ഇതിഹാസത്തിന് ഐസിസ് ഭീഷണി...

ജനങ്ങളുടെ അവകാശങ്ങളിലും സ്വകാര്യതയിലും കേന്ദ്രം ഇടപെടുകയാണെന്ന് മമത പറഞ്ഞു. ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് മമത പറയുന്നത്. തന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധി്പിക്കില്ലെന്നും അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.

mamatha

രാജ്യത്ത് ഏകാധിപത്യ ഭരണമാണ് ബിജെപി സര്‍ക്കാര്‍ അഴിച്ചി വിടുന്നതെന്നും മമത ആരോപിച്ചു. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.

ദുബായ് ജയിലിൽ തടവുകാരിയുടെ അർദ്ധനഗ്ന നൃത്തം.. ചോദ്യം ചെയ്തപ്പോൾ മുഴുവനും ഊരിയെറിഞ്ഞു.. ശിക്ഷ നീട്ടി!ദുബായ് ജയിലിൽ തടവുകാരിയുടെ അർദ്ധനഗ്ന നൃത്തം.. ചോദ്യം ചെയ്തപ്പോൾ മുഴുവനും ഊരിയെറിഞ്ഞു.. ശിക്ഷ നീട്ടി!

നവംബര്‍ എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്നും മമത പറഞ്ഞു. നോട്ട് നിരോധനത്തിനെതിരെ സംസ്ഥാനത്തുടനീളം റാലികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. നേരത്തെ നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

English summary
mamata banerjee opposes linking of mobile phone with aadhaar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X