രണ്ട് ആഘോഷങ്ങൾ ഒരു ദിനത്തിൽ വേണ്ട; ബംഗാളിൽ മുഹറം ദിനത്തില്‍ ദുര്‍ഗാപൂജ ആഘോഷം പാടില്ല
മുഹറം ആഘോഷങ്ങൾക്കു ശേഷം ഒക്ടോബർ 2 ന് പൂജ ആഘോഷങ്ങൾ പുനരാരംഭിക്കുമെന്നും മമത വ്യക്തമാക്കി
കൊൽക്കത്ത: സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാനായി മൂഹറം ദിനത്തിൽ ദുർഗ്ഗാഷ്ടമി ആഘോഷങ്ങൾ പാടില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ട് ആഘോഷങ്ങളുടം ഒരേ സമയത്ത് വന്നത് മുതലെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മമത കൂട്ടിച്ചേർത്തു.
മുഹറം ആഘോഷങ്ങൾക്കു ശേഷം ഒക്ടോബർ 2 ന് പൂജ ആഘോഷങ്ങൾ പുനരാരംഭിക്കുമെന്നും മമത വ്യക്തമാക്കി. ഒക്ടോബർ 1 നാണ് ഇസ്ലാം മതവിഭാഗക്കാർ മുഹറം ആഘോഷിക്കുന്നത്. അതിനാൽ ദുർഗ്ഗാഷ്ടമി ദിനത്തിലെ വിഗ്രഹ നിമഞ്ജന ചടങ്ങുകള്‍ 30ന് വൈകുന്നേരം താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്നും മമത ആവശ്യപ്പെട്ടു.

മമതയുടെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. താലിബാൻ നിയമങ്ങൾ ബംഗാളിൽ നടപ്പിലാക്കനാണ് മമത ശ്രമിക്കുന്നതെന്ന് ബംഗാൾ ബിജെപി ഘടകം നേതാവ് ദിലീപ് ഗോഷ് പറഞ്ഞു. കഴിഞ്ഞ വർഷവും ഇതേ നിലപാടാണ് മമത സ്വീകരിച്ചത്. അന്ന് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി കൊല്‍ക്കത്ത ഹൈക്കേടാതിയെ സമീപിച്ചിരുന്നു.












Click it and Unblock the Notifications