കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ആഘോഷങ്ങൾ ഒരു ദിനത്തിൽ വേണ്ട; ബംഗാളിൽ മുഹറം ദിനത്തില്‍ ദുര്‍ഗാപൂജ ആഘോഷം പാടില്ല

മുഹറം ആഘോഷങ്ങൾക്കു ശേഷം ഒക്ടോബർ 2 ന് പൂജ ആഘോഷങ്ങൾ പുനരാരംഭിക്കുമെന്നും മമത വ്യക്തമാക്കി

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

കൊൽക്കത്ത: സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാനായി മൂഹറം ദിനത്തിൽ ദുർഗ്ഗാഷ്ടമി ആഘോഷങ്ങൾ പാടില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ട് ആഘോഷങ്ങളുടം ഒരേ സമയത്ത് വന്നത് മുതലെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മമത കൂട്ടിച്ചേർത്തു.

സ്വകാര്യത മൗലികാവകാശം; ബിജെപിയുടെ പ്രത്യേയ ശസ്ത്രത്തിനേറ്റ തിരിച്ചടിയെന്ന് രാഹുല്‍ ഗാന്ധിസ്വകാര്യത മൗലികാവകാശം; ബിജെപിയുടെ പ്രത്യേയ ശസ്ത്രത്തിനേറ്റ തിരിച്ചടിയെന്ന് രാഹുല്‍ ഗാന്ധി

മുഹറം ആഘോഷങ്ങൾക്കു ശേഷം ഒക്ടോബർ 2 ന് പൂജ ആഘോഷങ്ങൾ പുനരാരംഭിക്കുമെന്നും മമത വ്യക്തമാക്കി. ഒക്ടോബർ 1 നാണ് ഇസ്ലാം മതവിഭാഗക്കാർ മുഹറം ആഘോഷിക്കുന്നത്. അതിനാൽ ദുർഗ്ഗാഷ്ടമി ദിനത്തിലെ വിഗ്രഹ നിമഞ്ജന ചടങ്ങുകള്‍ 30ന് വൈകുന്നേരം താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്നും മമത ആവശ്യപ്പെട്ടു.

mamatha

മമതയുടെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. താലിബാൻ നിയമങ്ങൾ ബംഗാളിൽ നടപ്പിലാക്കനാണ് മമത ശ്രമിക്കുന്നതെന്ന് ബംഗാൾ ബിജെപി ഘടകം നേതാവ് ദിലീപ് ഗോഷ് പറഞ്ഞു. കഴിഞ്ഞ വർഷവും ഇതേ നിലപാടാണ് മമത സ്വീകരിച്ചത്. അന്ന് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി കൊല്‍ക്കത്ത ഹൈക്കേടാതിയെ സമീപിച്ചിരുന്നു.

English summary
With Muharram falling a day after the end of four-day long Durga Puja on 1 October, West Bengal Chief Minister Mamata Banerjee announced on Wednesday that idol immersion will not be allowed after 6 pm on 30 September.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X