കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജിക്ക് എന്തുകൊണ്ട് സ്മാരകമില്ല, ചോദ്യങ്ങള്‍ ഉന്നയിച്ച് മമത, കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം!!

Google Oneindia Malayalam News

കൊല്‍ക്കത്ത: സുഭാഷ് ചന്ദ്രബോസ് ജയന്തി ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിന ആഘോഷങ്ങള്‍ക്കായി കൊല്‍ക്കത്തയിലെത്തിയ വേളയിലാണ് വിമര്‍ശനം കടുപ്പിച്ചത്. എന്തുകൊണ്ട് ഈ ദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിക്കാത്തതെന്ന് മമത ചോദിച്ചു. ഇതുവരെ നേതാജിക്ക് സ്മാരകം പണിയാന്‍ പോലും കേന്ദ്രത്തിന് തോന്നിയിട്ടില്ല. മോദി സര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നു, പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. എന്നാല്‍ നേതാജിക്ക് സ്മാരകം മാത്രമില്ലെന്നും മമത പറഞ്ഞു.

1

നിങ്ങള്‍ക്ക് ഏത് തുറമുഖത്തിനും ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരിടാം. ഞങ്ങള്‍ക്ക് അതിന് എതിര്‍പ്പില്ല. പക്ഷേ കൊല്‍ക്കത്ത വിമാനത്താവളത്തിന് നേതാജിയുടെ പേര് നല്‍കാന്‍ രാജീവ് ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേതാജി കൊണ്ടുവന്ന ആസൂത്രണ കമ്മീഷന്‍ ഇല്ലാതാക്കിയത് മോദി സര്‍ക്കാരാണ്. ഇപ്പോള്‍ അവര്‍ നീതി ആയോഗാണ് സ്ഥാപിച്ചത്. കേന്ദ്രം ആദ്യം ആസൂത്രണ കമ്മീഷന്‍ തിരിച്ചുകൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു. നേതാജിയുടെ ജയന്തി ദിനത്തെ പരാക്രം ദിവസ് എന്നതിന് പകരം ദേശനായക് ദിവസ് എന്ന് വിളിക്കണമെന്നും മമത ആവശ്യപ്പെട്ടു.

ബംഗാള്‍ ഒരിക്കലും നേതാജിയുടെ ജന്മദിനം തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ മാത്രമായി ആഘോഷിക്കാറില്ല. രവീന്ദ്രനാഥ് ടാഗോര്‍ നേതാജിയെ ദേശനായക് എന്നാണ് വിളിച്ചത്. ഈ ദിവസം ദേശനായക് ദിവസമായി ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ഈ രാജ്യത്തെ തന്നെ ഏറ്റവും മഹാനായ സ്വാതന്ത്ര സമര സേനാനികളിലൊരാളാണ് അദ്ദേഹം. മഹത്തായ തത്വജ്ഞാനി കൂടിയാണ് നേതാജിയെന്നും മമത പറഞ്ഞു. പരാക്രമ ദിവസ് എന്നൊക്കെ പേരിടുന്നതിന് മുമ്പ് എന്റെയോ നേതാജിയുടെ പേരക്കുട്ടി സുഗതാ ബോസിനെയോ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാമായിരുന്നുവെന്നും മമത പറഞ്ഞു.

അതേസമയം ഇന്ത്യക്ക് ഒരു തലസ്ഥാനമല്ല നാല് തലസ്ഥാനങ്ങള്‍ വേണമെന്നും മമത ആവശ്യപ്പെട്ടു. ദില്ലിയില്‍ മാത്രമാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്. തലസ്ഥാന നഗരങ്ങള്‍ മാറി മാറി വരണം. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ഭരിച്ചിരുന്നത് കൊല്‍ക്കത്തയില്‍ നിന്നായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ എന്തുകൊണ്ടാണ് ഒരു തലസ്ഥാനം മാത്രം നമുക്കുള്ളത്. അത് മാറി കൊണ്ടിരിക്കണം. നാല് തലസ്ഥാനങ്ങളാണ് വേണ്ടതെന്നും മമത വ്യക്തമാക്കി. നേതാജി ഗുജറാത്തും ബംഗാളും തമിഴ്‌നാടും അടങ്ങുന്ന ജനതയെ ഒപ്പം ചേര്‍ത്താണ് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത്. നേതാജിക്കായി ആസാദ് ഹിന്ദ് സ്മാരകം നിര്‍മിക്കുമെന്നും മമത പറഞ്ഞു.

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
mamata banerjee questions centre, asks why there is no memorial for netaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X